
മലയാളം, തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമാ നിർമ്മാതാക്കൾക്ക് കൂടുതൽ വരുമാനവും ലാഭവും നേടാനുതകുന്ന ഇന്ത്യയിലെ ആദ്യത്തെ (NFT) സിനിമാ മാർക്കറ്റിംഗ് പ്ലാറ്റ് ഫോം " ഒറക്കിൾമുവീസ് " എന്ന പേരിൽ ചെന്നൈയിൽ പ്രവർത്തനം ആരംഭിക്കുന്നു. സിനിമയുടെ വ്യാപാര മേഖലയിൽ സാങ്കേതികമായ വലിയ മാറ്റവും പുരോഗതിയും കൈവരുത്താനുള്ള ലക്ഷ്യത്തോടെ തുടങ്ങിയിട്ടുള്ള " ഒറക്കിൾമുവീസി "ന്റെ ശില്പികൾ സോഫ്ട് വെയർ സാങ്കേതിക വിദഗ്ദനായ സെന്തിൽനായകം, സിനിമാ നിർമ്മാതാവ് ജി. കെ.തിരുനാവുക്കരശ് എന്നിവരാണ്. എൻ.എഫ്.റ്റി എന്നറിയപ്പെടുന്ന ' Non-Fungible Token ' സുതാര്യമായ മികച്ച ബ്ലാക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മാതാക്കൾ , ഒ.ടി.ടി സ്ഥാപനങ്ങൾക്ക് സിനിമകളുടെ അവകാശം നേരിട്ട് വിൽക്കാനും വാങ്ങാനും മാർഗ നിർദ്ദേശങ്ങളും അവസരവും നൽകുന്നു.
മലയാള സിനിമാ നിർമ്മാതാവ് പി. രാമകൃഷ്ണനാണ് ഒറക്കിൾമുവീസിനു വേണ്ടി മലയാളം, കന്നഡ സിനിമാ മേഖലയെ പ്രതിനിധീകരിക്കുക.