g

ഹിമുക്രി ക്രിയേഷൻസിന്റെ ബാനറിൽ ബെന്നി ആശംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിപ്പ റിലീസിന് ഒരുങ്ങുന്നു. മലയാളത്തിലെ പ്രശസ്തരായ സംവിധായകർ താരനിരയിലുണ്ട് എന്നത് നിപ്പ യുടെ ആകർഷണീയതയാണ്. സംവിധായകരായ ലാൽ ജോസ്, ജോണി ആന്റണി, ജോഷി മാത്യു, ഏബ്രഹാംലിങ്കൺ,ശാന്തിവിള ദിനേശ്, പോൾസൺ,വേണു ബി. നായർ എന്നിവരോടൊപ്പം നടനും സംവിധായകനുമായ

സലിംകുമാർ പ്രധാന വേഷത്തിൽ എത്തുന്നു.ദേവൻ, ബാബു ആന്റണി,ബബിൽ പെരുന്ന, രാജേഷ് ശർമ്മ, അനൂപ് ചന്ദ്രൻ, സുനിൽ സുഖദ, കോട്ടയം പ്രദീപ്, അലിയാർ, പൂക്കട ബിജു, മാധവൻ എടപ്പാൾ, കോട്ടയം പത്മൻ,ബിന്ദിയ, ഷാലറ്റ്,ശാന്തകുമാരി, കുളപ്പുള്ളി ലീല, ഷീല കുര്യൻ,മഹിത,സലിത ടോം,അജയൻ മാടക്കൽ, ബിനീഷ് ചേർത്തല, രുദ്രാദിലീപ്,മണി നിലമ്പൂർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

പ്രചോദ് ഉണ്ണി എഴുതി സുനിൽ ലാൽ ചേർത്തല സംഗീതം പകർന്ന ഗാനം യേശുദാസ് ആലപിക്കുന്നു.

വാർത്തകൾ ഏബ്രഹാം ലിങ്കൺ.