
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്‌സിനേഷൻ നടത്തിയ സംസ്ഥാനം കേരളമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അവകാശപ്പെട്ടു.
വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും (2,69,06,727), 86 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും (2,30,93,268) നൽകി.
15 മുതൽ 17 വയസുവരെയുള്ള 77 ശതമാനം (11,78,075) കുട്ടികൾക്ക് ആദ്യ ഡോസ് വാക്‌സിനും 36 ശതമാനം (5,53,489) പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകി.
ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെശരാശരി 61,210 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 1.7 ശതമാനം പേർക്ക് മാത്രമാണ് ഓക്‌സിജൻ കിടക്കകളും 1.3 ശതമാനം പേർക്ക് മാത്രമാണ് ഐ.സിയുവും ആവശ്യമായി വന്നത്.