
സഞ്ജയ് കപൂർ- മഹ്ദീപ് കപൂർ ദമ്പതികളുടെ മകൾ ഷനായ കപൂർ ബോളിവുഡ് നായിക നിരയിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്നു. കരൺ ജോഹർ നിർമ്മിക്കുന്ന ബേധ്വക് എന്ന ചിത്രത്തിലൂടെയാണ് ഷനായ കപൂറിന്റെ അരങ്ങേറ്റം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ശശാങ്ക് ഖൈത്താനാണ് സംവിധാനം ചെയ്യുന്നത്.
ധർമ കുടുംബത്തിൽ നിന്ന് മറ്റൊരു ചിത്രം കൂടി വരുന്നുവെന്ന കുറിപ്പോടെ കരൺ ജോഹർ പോസ്റ്റർ പങ്കുവച്ചു. ലക്ഷ്യ, ഗുർഫാതെ പിർസാദ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഏറെനാളായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയായിരുന്നു ഷനായ. പാരീസിൽ നടന്ന ഫാഷൻ ഷോയിൽ പങ്കെടുത്തത് ഇതിനു മുന്നോടിയായിരുന്നുവെന്ന് ബോളിവുഡ് അടക്കം പറയുന്നു. സഞ്ജയ്കപൂർ- മഹ്ദീപ് കപൂർ താര ദമ്പതികളുടെ മകളുടെ അരങ്ങേറ്റ ചിത്രം ഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.