
സന്തോഷ് കീഴാറ്റൂരിനെ കേന്ദ്ര കഥാപാത്രമാക്കി ജോമോൻ ജോർജ്, സാബു മാണി എന്നിവർ ചേർന്ന് സംവിധാനം ചെയ്തന ദി ഡാർക്ക് സീക്രട്ട് മാർച്ച് 18ന് റിലീസ് ചെയ്യും.
മാജിക്കൽ ട്രയാങ്കിളിന്റെ ബാനറിൽ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് ദി ഡാർക്ക് സീക്രട്ട്. കേരളത്തിലും അയർലണ്ടിലുമായിരുന്നു ചിത്രീകരണം. ഛായാഗ്രഹണം: മഹേഷ്, സംഗിതം: ജിജി തോംസൺ, ജയകാർത്തി, അസോസിയേറ്റ് ഡയറക്ടർ: അജിത്,എഡിറ്റിംഗ്: മണി, മേക്കപ്പ്: പിയുഷ് പുരുഷു, പ്രൊഡക്ഷൻ കൺട്രോളർ: ഫിബിൻ അങ്കമാലി, പി.ആർ.ഒ: എ.എസ്. ദിനേശ്.