warne-sachin

മുംബയ്: അന്തരിച്ച ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനെ അനുസ്മരിച്ച് സുഹൃത്തും ബാറ്റിംഗ് ഇതിഹാസവുമായ സച്ചിൻ ടെൻ‌‌‌ഡുൽക്കർ. ഷെയിൻ വോണിന്റെ സൗഹൃദം മിസ് ചെയ്യുമെന്നും അദ്ദേഹം കൂടെയുണ്ടായിരുന്നപ്പോൾ ക്രിക്കറ്റ് ഫീൽഡിലായാലും പുറത്തായാാലും മുഷിപ്പുണ്ടാക്കുന്ന ഒരു നിമിഷം പോലും ഉണ്ടാകുമായിരുന്നില്ലെന്നും സച്ചിൻ ഓർമിച്ചു. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ ഷെയിൻ വോൺ വളരെയേറെ സ്നേഹിച്ചിരുന്നെന്നും തിരിച്ച് ഇന്ത്യക്കാർക്കും വോണിനോട് ഒരു പ്രത്യേക താത്പര്യം ഉണ്ടായിരുന്നെന്നും സച്ചിൻ ഓർമിച്ചു. ക്രിക്കറ്റ് ഫീൽഡിലും പുറത്തും നൽകിയ നിമിഷങ്ങൾക്ക് നന്ദി പറ‌ഞ്ഞുകൊണ്ടാണ് സച്ചിൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Shocked, stunned & miserable…

Will miss you Warnie. There was never a dull moment with you around, on or off the field. Will always treasure our on field duels & off field banter. You always had a special place for India & Indians had a special place for you.

Gone too young! pic.twitter.com/219zIomwjB

— Sachin Tendulkar (@sachin_rt) March 4, 2022

ഏകദേശം ഒരേകാലഘട്ടത്തിൽ ക്രിക്കറ്റ് കളിച്ചിരുന്ന വോണും സച്ചിനും തമ്മിലുള്ള ക്രിക്കറ്റ് യുദ്ധങ്ങൾ ക്രിക്കറ്ര് പ്രേമികൾക്ക് എന്നും ആവേശകരമായ നിമിഷങ്ങളായിരുന്നു സമ്മാനിച്ചിരുന്നത്. ഷാർജാ കപ്പിലും നിരവധി ടെസ്റ്റ് പരമ്പരകളിലും ഏകദിനങ്ങളിലും ഇരുവരും കൊമ്പുകോർത്തിട്ടുണ്ട്. 1998ലെ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിന് ശേഷം സച്ചിൻ തന്നെ ക്രീസിന് പുറത്തേക്ക് ഇറങ്ങി സിക്സർ അടിക്കുന്നത് താൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ടെന്ന് വോൺ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.