cvcvccv

കുന്നത്തൂർ: യുവാവിനെ ആളുമാറി അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ അഞ്ചുപേരെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. കടപുഴ നടുവിലക്കര കൂടാരത്തിൽ വീട്ടിൽ ഹരിക്കുട്ടനാണ് (21) പരിക്കേറ്റത്.

പ്രതികളായ പടിഞ്ഞാറെ കല്ലട വലിയപാടം ഗുരുമന്ദിരത്തിന് സമീപം അമൃത വിഹാറിൽ മിജ്വൽ(18), വലിയപാടം അമലഗിരി പള്ളിക്ക് സമീപം ഉലകംവിള വടക്കതിൽ അനിൽ ചന്ദ്രൻ (20), വിളന്തറ ഗുരുമന്ദിരത്തിന് സമീപം ആലുംവിള തെക്കതിൽ അനു എന്ന് വിളിക്കുന്ന ഉണ്ണി (20), വലിയപാടം അബി ഭവനത്തിൽ അബി ഗോപിനാഥ് (22), വെട്ടോലിക്കടവ് സ്വദേശി അമൽ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഒന്നിന് രാത്രി ഒൻപതോടെ കടപുഴ തോട്ടത്തിൽ കടവിൽവച്ചായിരുന്നു ആക്രമണം. പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഗ്രൗണ്ടിൽ കളിക്കാൻ വന്നവർ തമ്മിലുള്ള വഴക്കിൽപ്പെട്ടയാളെന്ന് തെറ്റിദ്ധരിച്ചാണ് ഹരിക്കുട്ടനെ പത്തോളം പേർ ചേർന്ന് അക്രമിച്ചത്. മറ്റ് പ്രതികൾ ഒളിവിലാണ്.