tty

മാന്നാർ : വിദ്യാർത്ഥിനിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല പ്രസാദം വീട്ടിൽ വാസുദേവൻ നായർ ( 68)ആണ് അറസ്റ്റിലായത്.

ഫെബ്രുവരി പതിനെട്ടാം തീയതി മാവേലിക്കരയിലെ സ്വകാര്യ കോളേജിൽ ബസിൽ പോകാൻ കല്ലുംമൂട് ബസ് സ്റ്റോപ്പിലേക്ക് ചെന്നിത്തല മഠത്തുംപടി ജംഗ്ഷനിൽ കൂടി നടന്നു വന്ന വിദ്യാർത്ഥിനിയെ തന്റെ സ്‌കൂട്ടറിൽ കല്ലുമ്മൂട് ജങ്ഷനിൽ ഇറക്കാം എന്ന് പറഞ്ഞു കയറ്റി​യെന്നും സ്‌കൂട്ടർ യാത്രക്കിടെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നും പരാതി​യി​ൽ പറയുന്നു. സംഭവം വിദ്യാർത്ഥിനി തന്റെ മാതാവിനോട് പറയുകയും അത് ചോദിക്കാൻ എത്തിയ മാതാവിനെ പ്രതി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായി​ കാണി​ച്ച് വിദ്യാർത്ഥിനി മാന്നാർ പൊലീസിൽ നൽകിയ പരാതി നൽകി​യി​ട്ടുണ്ട്. വിദ്യാർത്ഥിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ അനിൽകുമാർ, അഡിഷണൽ എസ്‌.ഐ മാരായ മധുസൂദനൻ, ബിന്ദു, സിവിൽ പൊലീസ് ഓഫീസർമാരായ സജീവ്, അരുൺ, വനിത സിവിൽ പോലീസ് ഓഫീസർ ബിന്ദു എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.