
ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ അവസാനം വിവാഹം കഴിക്കേണ്ടി വന്നത് മൂന്നുപേരെ. ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലാണ് കൗതുകകരമായ സംഭവം നടന്നത്. ഒരുമിച്ച് വിവാഹാഭ്യർത്ഥന നടത്തിയ മൂന്ന് സഹോദരിമാരെയാണ് യുവാവ് ഒരേ സമയം വിവാഹം ചെയ്‌തത്. ലുവിസോ എന്ന യുവാവ് മൂന്ന് സഹോദരിമാരിൽ ഒരുവളായ നതാലി എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ നതാലിയുടെ മറ്റ് രണ്ട് സഹോദരിമാരും ലുവിസോയോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. ആദ്യമൊന്ന് ഞെട്ടിയെങ്കിലും തന്നോട് വിവാഹാഭ്യർത്ഥന നടത്തിയ മൂവരെയും നിരാശരാക്കേണ്ടെന്ന് കരുതി അവരെ വിവാഹം ചെയ്യാനായിരുന്നു ലുവിസോ തീരുമാനിച്ചത്.
ഒരേ ദിവസം ഒരേ സമയത്ത് ജനിച്ചവരാണ് നതാലിയും, നടാഷയു൦, നദെഗെയും. ചെറുപ്പം മുതലേ എല്ലാം പങ്കിട്ട് ശീലമുള്ള സഹോദരിമാർ ഭർത്താവിനെയും പങ്കിടുകയായിരുന്നു. നതാലിയെ കാണാനായി അവരുടെ വീട്ടിലെത്തിയ ലുവിസോയ്ക്ക് നതാലി തന്നെയാണ് തന്റെ സഹോദരിമാരെ പരിചയപ്പെടുത്തിക്കൊടുത്തത്. ഇതാണ് ഇത്തരമൊരു വിവാഹത്തിലേക്ക് എത്താൻ കാരണം. സഹോദരിമാർ ആദ്യം വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ചെറിയൊരു ഞെട്ടലും തലകറക്കവും ഉണ്ടായതായി തോന്നിയെന്ന് ലുവിസോ പറഞ്ഞു