
നടുറോഡിൽ ഓട്ടോറിക്ഷയിൽ അഭ്യാസം നടത്തിയ ഡ്രൈവർമാർ അറസ്റ്റിൽ. ഹൈദരാബാദിലെ തിരക്കുപിടിച്ച റോഡുകളിലൊന്നിലായിരുന്നു സംഭവം. രണ്ട് വീലിൽ മത്സരിച്ച് റോഡിലൂടെ പാഞ്ഞു പോകുന്ന ഓട്ടോറിക്ഷകളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ആറു ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ആദ്യമായിട്ടല്ല ഈ സംഭവമെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചു. യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചതിനും ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.