
ആര്യൻ ഖാനെതിരായ ലഹരിമരുന്ന് കേസിന് പിന്നിലുളളത് രാഷ്ട്രീയപരമായ ഉദ്ദേശമാണെന്ന് നടൻ ടൊവിനോ തോമസ്. പുതിയ ചിത്രമായ നാരദന്റെ പ്രമോഷന്റെ ഭാഗമായുളള ഒരു അഭിമുഖത്തിൽ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുംബയ് ആഡംബര കപ്പലിലെ ലഹരി പാർട്ടി റെയ്ഡ് കേസിൽ ആര്യനെതിരെ തെളിവില്ലെന്ന് കഴിഞ്ഞദിവസം നർകോടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേസിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമാണെന്ന് ടൊവിനോ അഭിപ്രായപ്പെട്ടു.
'സംഭവം ആസൂത്രിതമാണ്. ഇതിനുപിന്നിൽ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്നാണ് തോന്നുന്നത്. ഷാരൂഖിനെയും ആര്യൻ ഖാനെയും അപകീർത്തിപ്പെടുത്തുകയെന്നതായിരുന്നു ഉദ്ദേശം.' ടൊവിനോ പറയുന്നു. ഒരാളെ ബ്ളാക്മെയിൽ ചെയ്യാൻ മാദ്ധ്യമങ്ങളെ ഉപയോഗിക്കുക എന്ന പ്രവണത തെറ്റാണെന്നും നടൻ അഭിപ്രായപ്പെട്ടു.
നാരദൻ പ്രമോഷനിൽ ടൊവിനോയ്ക്കൊപ്പം സംവിധായകൻ ആഷിഖ് അബു, നടി അന്ന ബെൻ എന്നിവരും പങ്കെടുത്തു. ടൊവിനോയുടെ അഭിപ്രായം സംവിധായകൻ ആഷിഖ് അബുവും ശരിവച്ചു. ആര്യൻ ഖാന് സംഭവിച്ചതുപോലെ നിരവധി സംഭവങ്ങൾ കേരളത്തിലുണ്ടാകുന്നതായും അതിൽ സത്യം തെളിഞ്ഞാലും ജനങ്ങൾ അത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഷിഖ് അബു സംവിധാനം ചെയ്ത 'നാരദൻ' മാർച്ച് മൂന്നിനാണ് റിലീസ് ചെയ്തത്. ഉണ്ണി. ആർ തിരക്കഥ രചിച്ച ചിത്രത്തിൽ അന്ന ബെൻ, ഷറഫുദ്ദീൻ, ഇന്ദ്രൻസ്, വിജയരാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, ഇന്ദ്രൻസ്, ജയരാജ് വാര്യർ, രഘുനാഥ് പലേരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
"I think that was their purpose, that was the intention I think, from whatever we know now, there was a political intension to tarnish @iamsrk's reputation, his son's reputation, it looks like that...": @ttovino on #AryanKhan case#TalkingFilms pic.twitter.com/pAPfiIn7zQ— Faridoon Shahryar (@iFaridoon) March 3, 2022