
നടൻ സിദ്ദീഖിന്റെ മകനും ചലച്ചിത്ര താരവുമായ ഷഹീൻ സിദ്ദീഖ് വിവാഹിതനാകുന്നു. ഡോക്ടർ അമൃത ദാസ് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 22നായിരുന്നു ചടങ്ങ് നടന്നത്.
ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഷഹീനും അമൃതയും ചടങ്ങിനെത്തിയത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയാണ് ഷഹീന്റെ ആദ്യചിത്രം. ടേക്ക് ഓഫ്, വിജയ് സൂപ്പറും പൗർണമിയും, ഒരു കുട്ടനാടൻ വ്‌ളോഗ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.