
പ്രശാന്ത് ബി. മോളിക്കൽ സംവിധാനം ചെയ്യുന്ന 'കൂൺ" എന്ന ആക്ഷൻ, സസ്പെൻസ് നിറഞ്ഞ ത്രില്ലർ പ്രദർശനത്തിന് തയ്യാറായി.പുതുമുഖങ്ങളായ ലിമലും സിതാര വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേയ, അഞ്ജന, മേറീസ് ജോസ്, ഗിരിധർ കൃഷ്ണ, സുനിൽ സി. പി,ലക്ഷ്മിക സജീവൻ, ചിത്ര പ്രശാന്ത്, അനിൽകുമാർ നമ്പ്യാർ എന്നിവരാണ് മറ്റു താരങ്ങൾ.ഗോൾഡൻ ട്രമ്പെറ്റ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അനിൽകുമാർ നമ്പ്യാർ ആണ് നിർമ്മാണം.അമൽ മോഹൻ തിരക്കഥ എഴുതുന്ന ചിത്രത്തിന് ടോജോ പി.തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനരചന ടിറ്റോ പി. തങ്കച്ചൻ.പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്.പി .ആർ. ഒ എം. കെ ഷെജിൻ ആലപ്പുഴ.