
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'ബ്രോ ഡാഡി'. പൃഥ്വിരാജ് ചിത്രത്തിൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയിൽ ജോൺ കാറ്റാടി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.
ഇപ്പോഴിതാ ജോണിനെ അനുകരിച്ചുകൊണ്ടുള്ള ഒരു കൊച്ചുമിടുക്കന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയുടെ മകൻ ഷഹ്‌റാനാണ് ഈ കൊച്ചുമിടുക്കൻ.
മോഹൻലാലിന്റെ മാനറിസങ്ങളെല്ലാം കുട്ടി അനുകരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. സാക്ഷാൽ മോഹൻലാൽ വരെ സ്റ്റോറി ഇട്ടിരുന്നു. നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.