anna-ben

വേറിട്ട വേഷങ്ങളാണ് നടി അന്ന ബെന്നിനെ വ്യത്യസ്തയാക്കുന്നത്. ഏറ്റവും പുതിയ ചിത്രം നാരദനിലും വ്യത്യസ്തമായ വേഷത്തിലാണ് താരം എത്തുന്നത്. ആഷിഖ് അബു ചിത്രം എന്നതായിരുന്നു തന്നെ ഇതിലേക്ക് ആകർഷിച്ചതെന്ന് തുറന്നു പറയുകയാണ് അന്ന.

'കഥ കേൾക്കുമ്പോൾ തന്നെ തീയേറ്ററിൽ പോയി കാണാൻ തോന്നുന്നുണ്ടോയെന്നാണ് ഞാൻ ആദ്യം നോക്കുന്നത്. നാരദനിൽ പക്ഷേ അങ്ങനെയായിരുന്നില്ല. ആഷിഖ് അബു,​ ടൊവിനോ തോമസ് കൂട്ടുക്കെട്ടിൽ വരുന്ന സിനിമയെന്നതാണ് എന്നെ ആകർഷിച്ചത്. പ്രത്യേകിച്ചും ആഷിഖേട്ടന്റെ സിനിമ.

അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നുണ്ട്. എന്റെ ആദ്യ ചിത്രത്തിൽ ആഷിഖേട്ടൻ പ്രൊഡ്യൂസർ ആയിരുന്നു. പിന്നെ ഈ കഥ കൂടി കേട്ടപ്പോൾ ചെയ്യാൻ ത്രില്ലായി. ഇതിലെ ഓരോ കഥാപാത്രത്തിനും പ്രാധാന്യമുണ്ട്.

ആഷിഖേട്ടന്റെ സിനിമകളെല്ലാം ഇഷ്ടമാണ്. എന്നെങ്കിലും ഒരുമിച്ച് വർക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. നാരദൻ എത്തിയപ്പോൾ എന്നെ ഓർത്ത് വിളിച്ചു. ഒരുപാട് ഡലോഗുകളുള്ള കഥാപാത്രമാണ് ഷാക്കിറ. ഈ സിനിമ എന്നെ സംബന്ധിച്ച് ശരിക്കും ചലഞ്ചിംഗ് ആയിരുന്നു.

ഇതുവരെ ചെയ്തതെല്ലാം ചെറിയ ചെറിയ ഡയലോഗുകളായിരുന്നു. ഇതിൽ നീണ്ട ഡയലോഗുകളാണ്. അത് തെറ്റാതെ പറയണം. എനിക്ക് കാണാതെ പഠിക്കാൻ പറ്റില്ല. അങ്ങനെ തലേദിവസം മുഴുവൻ ഇരുന്ന് എഴുതി പഠിച്ചിട്ടാണ് സെറ്റിൽ പോയത്. "