
കോഴിക്കോട്: നല്ല കാര്യങ്ങൾ ചെയ്തതാൽ അതിനെ കഴുകൻ കണ്ണോടെ കാണുന്ന ചില ശക്തികൾ രാജ്യത്തുണ്ടെന്ന കാര്യം ഓർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ട കാലത്താണ് നമ്മൾ ജീവിക്കുന്നത് നല്ല കാര്യങ്ങൾ എല്ലാവരും അംഗീകരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഡിടിസി ഇസ്ലാം ശതാബ്ദി വർഷ പ്രഖ്യാപമ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പിണറായി വിജയൻ മുതലാളിത്തത്തെ താലലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരുന്നു. പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ല കുടുംബത്തിന് വേണ്ടിയാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് വിദ്യാഭ്യാസമേഖലയ്‌ക്ക് വേണ്ടി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പിണറായി തുരങ്കം വയ്‌ക്കുകയാണ്. രമേശ് ചെന്നിത്തല ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉയർത്തിയ ആരോപണങ്ങൾ ഇന്നും പരിഹരിച്ചിട്ടില്ല. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച കേസുകൾ എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് ബിജെപിയോടും കെ സുധാകരൻ ചോദിച്ചു. മാർച്ച് ഏഴിന് കെ റെയിലിനെതിരായ ജനകീയ പ്രക്ഷോഭം കോൺഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.