തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാ ദിനമായ എട്ടിന് വനിതകൾക്കായി 'ഷീ റൈഡ്' എന്ന പേരിൽ ഇരുചക്രവാഹന റാലിയുമായി കിംസ് ഹെൽത്തും ലുലു മാളും എത്തും. അവയവദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാദിന ഇരുചക്രറാലി സംഘടിപ്പിക്കുന്നത്. രാവിലെ 6.30ന് ലുലുമാളിലെ പാർക്കിംഗ് സെന്ററിൽ നിന്ന് 'ഷീ റൈഡ്' ആരംഭിക്കും.റാലിക്കായി രജിസ്റ്റർ ചെയ്യുന്നവർക്ക് ടീ ഷർട്ട്, പെട്രോൾ കൂപ്പൺ,സർട്ടിഫിക്കറ്റ്, ലഘുഭക്ഷണം എന്നിവ ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9539538888.