antony-perumbavoor

മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ആദ്യമായി കേരളത്തിൽ എത്തിച്ച അബു ദാബി ഗോൾഡൻ വിസ സ്വന്തമാക്കി പ്രമുഖ നിർമാതാവ് ആന്റണി പെരുമ്പാവൂർ. ബ്രോ ഡാഡി, മരയ്ക്കാർ, ലൂസിഫർ, ദൃശ്യം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ നിർമാതാവായ ആന്റണി പെരുമ്പാവൂർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം പങ്കുവയ്ക്കുകയായിരുന്നു.

എം എ യുസഫലി ഉൾപ്പടെ അബു ദാബിയിലെ അധികൃതർക്ക് നന്ദി അർപ്പിച്ചതിനോടൊപ്പം മോഹൻലാലിലും ആന്റണി പെരുമ്പാവൂർ നന്ദി പറഞ്ഞു. മോഹൻലാലിനും മമ്മൂട്ടിക്കും പുറമേ സിദ്ദിഖ്, പൃഥിരാജ്, മീരാ ജാസ്മിൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, ആസിഫ് അലി, ആശ ശരത്ത്, അമല പോൾ,നൈല ഉഷ, പ്രണവ് മോഹൻലാൽ എന്നിവരാണ് ഗോൾഡൻ വിസ സ്വന്തമാക്കിയ മറ്റ് താരങ്ങൾ. 2019ലാണ് യു എ ഇ ഗോൾഡൻ വിസ കലാരംഗത്ത് ഉൾപ്പടെയുള്ള പ്രമുഖർക്ക് ആദരവെന്നോണം നൽകിത്തുടങ്ങിയത്. യുഎഇയിലെ പ്രമുഖരായ പ്രവാസികളെ ആകർഷിക്കാനും യു എ ഇയിൽ തുടരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പത്ത് വർഷത്തെ ഗോൾഡൻ വിസ ലക്ഷ്യമിടുന്നത്.