h

മ​ഹാ​ക​വി​ ​കു​മാ​ര​നാ​ശാ​ന്റെ​ ​ജീ​വി​ത​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​യ ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ​ ​കു​ഴി​ൽ​ ​ എന്ന ​ചി​ത്രം​ റിലീസിനൊരുങ്ങുന്നു.​ ​അ​തി​ഥി,​ ​രു​ഗ്മി​ണി,​ ​തോ​റ്റം,​ ​ആ​കാ​ശ​ഗോ​പു​രം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലു​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​കെ.​പി.​ ​കു​മാ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ചി​ത്രം​ ​ഏപ്രി​ൽ എട്ടി​ന് ​പു​റ​ത്തി​റ​ങ്ങും.​ ​കു​മാ​ര​നാ​ശാ​ന്റെ​ ​ആ​ത്മ​ക​ഥാം​ശ​മു​ള്ള​ ​ക​വി​ത​യി​ൽ​ ​നി​ന്നു​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പേ​ര് ​ല​ഭി​ച്ച​ത്.​ ​എം.​ ​ശാ​ന്ത​മ്മ​പി​ള്ള​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​കു​മാ​ര​നാ​ശാ​നും​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വു​മാ​യു​ള്ള​ ​ബ​ന്ധ​വും​ ​ന​വോ​ദ്ധാ​ന​ത്തി​ന്റെ​ ​ച​രി​ത്ര​വും​ ​ആ​ശാ​ന്റെ​ ​ക​വി​ത​ക​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​വും​ ​പ​റ​യു​ന്നു.​ ​മൂ​ർ​ക്കോ​ത്ത് ​കു​മാ​ര​ൻ​ ​അ​ട​ക്ക​മു​ള്ള​ ​ക​ഥാ​പാ​ത്ര​വും​ ​ക​ട​ന്നു​ ​വ​രു​ന്നു​ണ്ട്.​ ​തൃ​പ്പൂ​ണി​ത്തു​റ​യ്ക്ക് ​പ​ടി​ഞ്ഞാ​റും​ ​അ​രൂ​രി​ന് ​കി​ഴ​ക്കു​മാ​യി​ ​കി​ട​ക്കു​ന്ന​ ​ദ്വീ​പാ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​തോ​ന്ന​യ്ക്ക​ൽ​ ​വീ​ട്,​ ​പെ​രി​യാ​റി​ന്റെ​ ​തീ​രം,​ ​അ​രു​വി​പ്പു​റം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ചി​ത്രീ​ക​ര​ണം​ ​ന​ട​ത്തി.​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യ​ ​ശ്രീ​വ​ത്സ​ൻ​ ​ജെ.​ ​മേ​നോ​നാ​ണ് ​കു​മാ​ര​നാ​ശാ​നാ​യി​ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​ന​വും​ ​ക​വി​താ​ലാ​പ​ന​വും​ ​ശ്രീ​വ​ത്സ​ൻ​ ​ത​ന്നെ​യാ​ണ് ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​മോ​ണോ​ലോ​ഗി​ലൂ​ടെ​യാ​ണ് ​സി​നി​മ​യു​ടെ​ ​സ​ഞ്ചാ​രം.