udf

തിരുവനന്തപുരം: കമ്മ്യൂണിസം അല്പമെങ്കിലും അവശേഷിക്കുന്ന പാർട്ടിയെന്ന നിലയിൽ സി.പി.ഐക്ക് യു.ഡി.എഫിലേക്ക് എപ്പോഴും സ്വാഗതമുണ്ടെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി സർക്കാരിന്റെ അഴിമതി തുറന്നുകാട്ടുന്നതിലും ചൈനയുടെ കാര്യത്തിലും കോൺഗ്രസ് നിലപാടിന് അനുകൂല സമീപനമാണ് സി.പി.ഐ സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന നിലയിൽ നാലു വർഷം കൂടി സി.പി.ഐക്ക് എൽ.ഡി.എഫിൽ പിടിച്ചുനിൽക്കാൻ പ്രയാസമായിരിക്കും. പണ്ട് സഹകരിച്ചവർ എന്ന നിലയിൽ സി.പി.ഐയുമായി യോജിച്ചു പ്രവർത്തിക്കാൻ സന്തോഷമേയുള്ളൂവെന്നും ഹസൻ വിശദീകരിച്ചു.

 ഗ്രൂപ്പ് ഒറ്റയടിക്ക് ഒഴിവാക്കാനാവില്ല

പുനഃസംഘടനയ്‌ക്കിടെ ഗ്രൂപ്പ് പൂർണമായി ഒഴിവാക്കാൻ കഴിയില്ലെന്ന് ഹസ്സൻ പറഞ്ഞു. ഗ്രൂപ്പിന്റെ അതിപ്രസരം കുറയ്‌ക്കാനെ കഴിയൂ. കെപി.സി.സി നേതൃത്വം ഗ്രൂപ്പില്ലാതാക്കുമെന്ന് ആദ്യമേ പറഞ്ഞില്ലായിരുന്നെങ്കിൽ നാലുമാസംകൊണ്ട് പുനഃസംഘടന പൂർത്തിയാക്കാമായിരുന്നു. ആ പ്രസ്താവനയിലൂടെ എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളില്ലെന്ന തോന്നലുണ്ടായതാണ് അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായത്.

മുൻ പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങളിലെല്ലാം ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് അസംതൃപ്തനാകേണ്ടതില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല കൊണ്ടുവന്ന പല വിഷയങ്ങളുടെയും അലയൊലി അടങ്ങിയിട്ടില്ല. അതുകൊണ്ടുകൂടിയാവാം രമേശ് പല പ്രശ്നങ്ങളും ജനമദ്ധ്യത്ത് ഉയർത്തിക്കാട്ടുന്നത്.

എന്നാൽ പ്രതിപക്ഷനേതാവ് പറയുന്നതിനാണ് പ്രാധാന്യം. അങ്ങനെ നോക്കുമ്പോൾ രമേശ് കുറച്ചു മിതത്വം പാലിക്കുന്നത് നല്ലതാണ്. പാർട്ടിയെ സംബന്ധിച്ച അവസാനവാക്ക് കെ.പി.സി.സി പ്രസിഡന്റിന്റേതാണ്. ഗ്രൂപ്പ് ഏതായാലും പാർട്ടി നന്നായാൽ മതിയെന്ന സമീപനം നേതാക്കൾ സ്വീകരിക്കണമെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി. അഭിമുഖം ഇന്ന് രാത്രി 8 ന് കൗമുദി ടി.വി സംപ്രേഷണം ചെയ്യും.

 സ​തീ​ശ​ന്റെ​ ​'​കു​ത്തി​ത്തി​രി​പ്പ്"​ ​പ്ര​യോ​ഗം ആ​ല​ങ്കാ​രി​കം​:​ ​കെ.​ ​സു​ധാ​ക​രൻ

തൊ​ടു​പു​ഴ​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​നു​മാ​യി​ ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നും​ ​ചി​ല​ർ​ ​കു​ത്തി​ത്തി​രി​പ്പു​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നു​വെ​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​യോ​ഗം​ ​ആ​ല​ങ്കാ​രി​ക​മാ​ണെ​ന്നും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യാ​ണ് ​കോ​ൺ​ഗ്ര​സി​ൽ​ ​പു​നഃ​സം​ഘ​ട​ന​ ​ന​ട​ത്തു​ന്ന​ത്.​ ​അ​തി​നാ​ൽ​ ​എ​തി​ർ​പ്പു​ണ്ടാ​കും.​ ​കോ​ൺ​ഗ്ര​സി​ൽ​ ​പു​തി​യ​ ​ഗ്രൂ​പ്പു​ക​ളു​ണ്ടാ​കി​ല്ല.​ ​ഉ​ള്ള​ത് ​ചെ​റു​താ​കു​ക​യാ​ണ്.​ ​ച​ർ​ച്ച​ക്ക് ​ശേ​ഷ​മേ​ ​ഭാ​ര​വാ​ഹി​പ്പ​ട്ടി​ക​ ​പ്ര​ഖ്യാ​പി​ക്കൂ.​ ​ജം​ബോ​ ​ക​മ്മി​റ്റി​ക​ളു​ണ്ടാ​കി​ല്ല.​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​പ​ദ്ധ​തി​ ​എ​ന്തു​വി​ല​ ​കൊ​ടു​ത്തും​ ​ത​ട​യു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

​ ​ത​ന്റെ​ ​കു​ട്ടി​ക​ൾ​ ​ജ​യി​ലി​ൽ​ ​കി​ട​ക്കു​ന്നു
ഇ​ടു​ക്കി​ ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ ​ധീ​ര​ജ് ​രാ​ജേ​ന്ദ്ര​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​വാ​ഴ​ത്തോ​പ്പ് ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​നി​ഖി​ൽ​ ​പൈ​ലി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ ​അ​കാ​ര​ണ​മാ​യി​ ​ജ​യി​ലി​ൽ​ ​ഇ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​ത​ന്റെ​ ​കു​ട്ടി​ക​ൾ​ ​ജ​യി​ലി​ൽ​ ​കി​ട​ക്കു​ക​യാ​ണ്.​ ​എ​സ്.​എ​ഫ്.​ഐ​ക്കാ​ർ​ ​നി​ഖി​ൽ​ ​പൈ​ലി​യെ​ ​എ​ത്ര​വ​ട്ടം​ ​ആ​ക്ര​മി​ക്കാ​ൻ​ ​വ​ന്നു.​ ​നി​ഖി​ൽ​ ​പൈ​ലി​ ​കു​ത്തി​യ​താ​യി​ ​സാ​ക്ഷി​ക​ളി​ല്ല.​ ​കു​ത്തി​യ​ത് ​ക​ണ്ട​താ​യി​ ​എ​സ്.​എ​ഫ്.​ഐ​ക്കാ​ർ​പോ​ലും​ ​പ​റ​യു​ന്നി​ല്ല.​ ​കേ​സി​ലെ​ ​സ​ത്യാ​വ​സ്ഥ​ ​പു​റ​ത്ത് ​കൊ​ണ്ടു​വ​ര​ണം.​ ​അ​തി​ന് ​കൃ​ത്യ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണം.

​ ​'​ഗാ​ഡ്ഗി​ലി​ൽ​"​ ​കേ​ൺ​ഗ്ര​സി​ന് ​തെ​റ്റു​പ​റ്റി
ഗാ​ഡ്ഗി​ൽ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​തെ​റ്റു​പ​റ്റി.​ ​അ​തി​ൽ​ ​ഇ​ന്ന് ​പ​ശ്ചാ​ത്ത​പി​ക്കു​ന്നു.​ ​സി​ൽ​വ​ർ​ ​ലൈ​നി​ന്റെ​ ​പാ​രി​സ്ഥി​തി​ക​ ​പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​സു​ധാ​ക​ര​ൻ.​ ​അ​ന്ത​രി​ച്ച​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​പി.​ടി.​ ​തോ​മ​സ് ​മാ​ത്ര​മാ​ണ് ​റി​പ്പോ​ർ​ട്ടി​നൊ​പ്പം​ ​നി​ന്ന​ത്.​ ​കാ​ലം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ല​പാ​ട് ​ശ​രി​യാ​ണെ​ന്ന് ​തെ​ളി​യി​ച്ചു.​ ​ഹൈ​ഡ​ൽ​ ​ടൂ​റി​സം​ ​പ​ദ്ധ​തി​യി​ലെ​ ​അ​ഴി​മ​തി​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​പ​റ​യു​മ്പോ​ൾ​ ​മു​ൻ​ ​മ​ന്ത്രി​ ​എം.​എം.​ ​മ​ണി​യു​ടെ​ ​ഉ​ത്ത​രം​ ​തെ​റി​യാ​ണ്.​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​എ​ടു​ക്ക​ണ​മെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.