kodiyeri

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ സംസ്ഥാന വനിതാ കമ്മിഷനിൽ പരാതി നൽകി. ഫേസ്ബുക്കിലൂടെയാണ് തഹ്‌ലിയ ഇക്കാര്യം അറിയിച്ചത്.

കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവിക്ക് ഇ-മെയിലിലൂടെ നൽകിയ പരാതിയുടെ സ്‌ക്രീൻഷോട്ടും ഉള്ളടക്കവും ഫേസ്ബുക്കിൽ നൽകിയിട്ടുണ്ട്. സി.പി.എം സംസ്ഥാന സമ്മേളനത്തിനിടെ കമ്മിറ്റിയിൽ 50 ശതമാനം വനിതാ സംവരണം ഉണ്ടാകുമോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങൾ ഈ പാർട്ടി കമ്മിറ്റിയെ തകർക്കാൻ ശ്രമിക്കുകയാണോ എന്നായിരുന്നു കോടിയേരിയുടെ മറുപടി. ഇതിനെതിരെയാണ് തഹ്‌ലിയ പരാതി നൽകിയിരിക്കുന്നത്.

 കോ​ടി​യേ​രി​ ​മാ​പ്പ് ​പ​റ​യ​ണം​:​ ​ജെ​ബി​ ​മേ​ത്തർ

തി​രു​വ​ന​ന്ത​പു​രം​:​ ​സി.​പി.​എം​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സ്ത്രീ​ ​വി​രു​ദ്ധ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്‌​ണ​ൻ​ ​മാ​പ്പ് ​പ​റ​യ​ണ​മെ​ന്ന് ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ജെ​ബി​ ​മേ​ത്ത​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പാ​ർ​ട്ടി​യി​ൽ​ ​സ്ത്രീ​ക​ൾ​ക്ക് ​അ​മ്പ​ത് ​ശ​ത​മാ​നം​ ​സം​വ​ര​ണം​ ​ന​ൽ​കി​യാ​ൽ​ ​പാ​ർ​ട്ടി​ ​ത​ക​രു​മെ​ന്ന് ​പ​റ​യു​ന്ന​ ​കോ​ടി​യേ​രി​യെ​ ​തി​രു​ത്തി​ക്കാ​ൻ​ ​സി.​പി.​എം.​ ​മ​ഹി​ളാ​ ​നേ​താ​ക്ക​ൾ​ ​ത​യ്യാ​റാ​വ​ണം.​ ​വൃ​ന്ദാ​ ​കാ​രാ​ട്ടും​ ​പി.​കെ.​ ​ശ്രീ​മ​തി​യും​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും​ ​ജെ​ബി​ ​മേ​ത്ത​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

 വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ല്കും​ ​:​ ​കോ​ടി​യേ​രി

മ​ട്ട​ന്നൂ​ർ​:​ ​സ്ത്രീ​ ​പ്രാ​തി​നി​ധ്യ​ത്തി​ന് ​ഏ​റെ​ ​പ്രാ​ധാ​ന്യം​ ​ന​ല്കു​ന്ന​ ​പാ​ർ​ട്ടി​യാ​ണ് ​സി.​പി.​എ​മ്മെ​ന്ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ലൃ​ഷ്ണ​ൻ.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യേ​റ്റി​ലെ​ ​സ്ത്രീ​ ​പ്രാ​തി​നി​ധ്യം​ ​സം​ബ​ന്ധി​ച്ച​ ​പ​രാ​മ​ർ​ശം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​മു​സ്ലിം​ ​ലീ​ഗ് ,​ഹ​രി​ത​ ​നേ​താ​ക്ക​ൾ​ ​വ​നി​താ​ ​ക​മ്മി​ഷ​ന് ​പ​രാ​തി​ ​ന​ല്കി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അ​ൻ​പ​ത് ​ശ​ത​മാ​നം​ ​സം​വ​ര​ണം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ൽ​ ​കൊ​ടു​ക്കു​മോ​യെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​അ​ത് ​പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് ​ഉ​ദ്ദേ​ശി​ച്ച​ത്.​ ​കു​സൃ​തി​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​ ​പ​റ​യു​ക​ ​മാ​ത്ര​മാ​ണ് ​ആ​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​ചെ​യ്ത​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​അ​തേ​ ​സ​മ​യംപി.​ജ​യ​രാ​ജ​ൻ​ ​വി​ഷ​യ​ത്തി​ൽ​ ​ഫേ​സ്ബു​ക്കി​ൽ​ ​ആ​രെ​ങ്കി​ലും​ ​പ​റ​ഞ്ഞ​തി​ന് ​മ​റു​പ​ടി​ ​കൊ​ടു​ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ലെ​ന്ന് ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.