
ലക്നൗ: യു.പിയിൽ അവസാന ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ബി.ജെ.പി എം.പി റീത്താ ബഹുഗുണ ജോഷിയുടെ മകൻ മയങ്ക് ജോഷി ഇന്നലെ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. മയങ്ക് എസ്.പിയിൽ ചേർന്നതായി അസംഗഢിൽ നടന്ന റാലിയ്ക്കിടെയാണ് പാർട്ടി നേതാവും മുൻ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പ്രഖ്യാപിച്ചത്.