pakistan

കറാച്ചി : പാകിസ്ഥാനിലെ പെഷാവറിൽ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ്. വെള്ളിയാഴ്ചയുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 62 പേരാണ് കൊല്ലപ്പെട്ടത്. 200ലേറെ പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ഇതിൽ ചിലരുടെ നില ഗുരുതരമാണ്.


അഫ്ഗാനിസ്ഥാൻ അതിര്‍ത്തിയ്ക്ക് സമീപം കുച്ച റിസാൽ ദാർ പള്ളിയിൽ വിശ്വാസികൾ നിസ്‌കാരം നടത്തുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. രണ്ടു ചാവേറുകൾ പള്ളിക്കുള്ളിൽ കടന്ന് സ്ഫോടനം നടത്തുകയായിരുന്നു. പള്ളിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ കാവൽ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമികൾ നടത്തിയ വെടിവയ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു.