mercelys

കൊച്ചി: ഐസ്‌ക്രീം ഉത്പാദനരംഗത്തെ പ്രമുഖനായ ജോസഫ് എം. കടമ്പുകാട്ടിൽ അവതരിപ്പിക്കുന്ന മേഴ്‌സിലിസ് ഐസ്‌ക്രീം വിപണിയിലെത്തി. അസംസ്കൃതവസ്തുക്കളെല്ലാം പ്രകൃതിദത്തമായതിനാൽ 'മേഴ്‌സിലിസ് ഹെൽത്തി ഐസ്ക്രീം" എന്ന പെരുമയോടെയാണ് വിപണിയിൽ എത്തുന്നത്.

സേലം-ധർമ്മപുരി പ്രദേശത്തെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പാലും പഴവർഗങ്ങളും ശേഖരിച്ച്, കൃത്യമായ പരിശോധനകൾക്ക് ശേഷം ഫാക്‌ടറികളിൽ എത്തിച്ചാണ് ഐസ്ക്രീം നിർമ്മാണം. പ്രതിദിനം 2.50 ലക്ഷം ലിറ്റർ നിർമ്മാണശേഷിയുള്ളതാണ് ധർമ്മപുരിയിൽ ഏഴേക്കറിലായുള്ള നെക്‌റ്റ് ജെൻ ഫാക്‌ടറി. അന്താരാഷ്‌ട്ര നിലവാരത്തിൽ സമ്പൂർണ ഓട്ടോമാറ്റിക് സൗകര്യമുള്ള പ്ളാന്റിൽ നിന്ന് 24 മണിക്കൂറിനകം ഐസ്‌ക്രീം വിപണിയിലെത്തിക്കാം.

ഫുഡ് പ്രോസസിംഗ് രംഗത്തെ പ്രമുഖരായ ടെട്രാ പാക്ക് ഡെന്മാർക്കിന്റെ നേതൃത്വത്തിലാണ് പ്ളാന്റ് സജ്ജമാക്കിയത്. ബയോ റിയാക്‌ടർ അധിഷ്‌ഠിത സീറോ ഡിസ്‌ചാർജ് മാലിന്യ സംസ്‌കരണപ്ളാന്റും ഫാക്‌ടറിക്ക് അനുബന്ധമായുണ്ട്. ട്രീസാസ് ഫുഡ് ക്രാഫ്‌റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലൂടെ ഉപഭോക്താക്കളിലേക്കെത്തുന്ന മേഴ്സിലിസ് ഐസ്‌ക്രീമിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പ്രൊ ബയോട്ടിക്കും അവയുടെ വളർച്ച ഉറപ്പാക്കുന്ന പ്രൊ ബയോട്ടിക് ഫൈബറുമുണ്ട്.

ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്ന മേഴ്‌സിലിസിന്റെ പരസ്യചിത്രങ്ങൾ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. സംവിധായകൻ ശ്രീകുമാർ മേനോനാണ് പരസ്യചിത്രങ്ങൾ ഒരുക്കിയത്.