excise

കൊ​ല്ലം​:​ ​ശ​ക്തി​കു​ള​ങ്ങ​ര​ ​ഹാ​ർ​ബ​റി​ൽ​ ​പോ​ണ്ടി​ച്ചേ​രി​യി​ൽ​ ​മാ​ത്രം​ ​വി​ൽ​ക്കാ​ൻ​ ​അ​നു​മ​തി​യു​ള്ള​ 60​ ​കു​പ്പി​ ​വി​ദേ​ശ​മ​ദ്യ​വു​മാ​യി​ ​മൂ​ന്നു​പേ​ർ​ ​പി​ടി​യി​ലാ​യി.​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​കൂ​ടി​യ​ ​വി​ല​യ്ക്ക് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​മ​ദ്യം​ ​വി​ൽ​ക്കു​ന്ന​താ​യി​ ​അ​സി.​ ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​ർ​ ​വി.​ ​റോ​ബ​ർ​ട്ടി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.
15​ ​കു​പ്പി​ ​മ​ദ്യ​വു​മാ​യി​ ​നീ​ണ്ട​ക​ര​ ​പ​രി​മ​ണം​ ​ല​ക്ഷം​ ​വീ​ട് ​ന​മ്പ​ർ​ 19​ൽ​ ​നെ​ബി​ൻ​ ​(32​),​ ​വീ​ടി​ന് ​സ​മീ​പ​ത്തെ​ ​ഷെ​ഡി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 40​ ​കു​പ്പി​ ​മ​ദ്യ​വു​മാ​യി​ ​ച​വ​റ​ ​പു​തു​ക്കാ​ട് ​ബി​നു​മ​ന്ദി​ര​ത്തി​ൽ​ ​ബി​നു​രാ​ജ് ​(35​),​ ​ഏ​ജ​ന്റു​മാ​ർ​ ​വ​ഴി​ ​കാ​റി​ൽ​ ​മ​ദ്യം​ ​എ​ത്തി​ച്ച് ​ന​ൽ​കു​ന്ന​ ​ച​വ​റ​ ​പു​തു​ക്കാ​ട് ​സാ​ബു​ ​നി​വാ​സി​ൽ​ ​സാ​ജ​ൻ​ ​(31​)​ ​എ​ന്നി​വ​രാ​ണ് ​കൊ​ല്ലം​ ​എ​ക്‌​സൈ​സ് ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ക്വാ​ഡി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.
അ​ര​ ​ലി​​​റ്റ​റി​ന് 160​ ​രൂ​പ​ ​നി​ര​ക്കി​ൽ​ ​പോ​ണ്ടി​ച്ചേ​രി​യി​ൽ​ ​ല​ഭി​ക്കു​ന്ന​ ​മ​ദ്യം​ 400​ ​രൂ​പ​യ്ക്ക് ​വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് ​ന​ൽ​കും.​ 500​ ​മു​ത​ൽ​ 700​ ​രൂ​പ​യ്ക്കാ​ണ് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​ഹാ​ർ​ബ​റി​ലെ​ ​അ​നു​ബ​ന്ധ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​വി​ൽ​ക്കു​ന്ന​ത്.​ഇ​തി​ന് ​പി​ന്നി​ൽ​ ​വ​ൻ​ ​സം​ഘം​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ​കൊ​ല്ലം​ ​ഡെ​പ്യൂ​ട്ടി​ ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​ർ​ ​ബി.​ ​സു​രേ​ഷ് ​അ​റി​യി​ച്ചു.​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ക്വാ​ഡ് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​എം.​ ​മ​നോ​ജ് ​ലാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ശ്രീ​നാ​ഥ്,​ ​അ​ജി​ത്ത്,​ ​അ​നി​ൽ​കു​മാ​ർ,​ ​ഗോ​പ​കു​മാ​ർ,​ ​ഡ്രൈ​വ​ർ​ ​സു​ഭാ​ഷ് ​എ​ന്നി​വ​രാ​ണ് ​പ്ര​തി​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.