
കീവ് : യുക്രെയിനിലെ പിസോചിനില്‍ നിന്ന് എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. എംബസിയുടെ ബസുകളില്‍ ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും. സുരക്ഷിത സ്ഥലത്ത് എത്തുന്നത് വരെ ഇവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്ന് എംബസി അറിയിച്ചു.
അതേസമയം യുക്രെയിനിന് മുകളിലെ വ്യോമപാതാ നിരോധനത്തിനെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ രംഗത്തെത്തി. യുക്രെയിന് മുകളില്‍ വ്യോമപാതാ നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകുമെന്നും തീരുമാനം നടപ്പാക്കിയാല്‍ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും പുടിന്‍ പറഞ്ഞു യുക്രെയിനിലെ സൈനിക നടപടി ഉദ്ദേശിച്ച രീതിയിലാണ് റഷ്യ മുന്നോട്ടുപോകുന്നതെന്നും പുടിന്‍ വ്യക്തമാക്കി. നാറ്റോ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തമെന്ന് യുക്രൈയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ ആക്രമണം തടയാനായിരുന്നു നിര്‍ദേശം. എന്നാല്‍ ആവശ്യം നാറ്റോ തള്ളിയിരുന്നു.
Pisochyn has been evacuated of all Indian citizens. Mission will continue to remain in touch with them through their journey. Their safety has always been our priority.
Be Safe Be Strong@opganga @MEAIndia pic.twitter.com/cz2Prishgp
അതേസമയം, റഷ്യ-യുക്രൈന്‍ മൂന്നാം സമാധാന ചര്‍ച്ച അനിശ്ചിതത്വത്തിലായി. ഒഴിപ്പിക്കലില്‍ തീരുമാനമാകാതെ ചര്‍ച്ചയ്ക്കില്ലെന്ന് യുക്രൈന്‍ വ്യക്തമാക്കിയതോടെയാണ് ചര്‍ച്ചയുടെ കാര്യം അനിശ്ചിതത്വത്തിലായത്.