kk

മപ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്ത് ആതിഥേയയാകുന്ന ഗ്ലോബൽ ടൗൺ ഹാൾ 'വി ദി വിമെൻ' പ്രോഗ്രാമിൽ അതിഥിയായി മലയാള സിനിമാരംഗത്തെ വിവാദത്തിലാക്കിയ ലൈംഗികാതിക്രമ കേസിലെ അതിജീവിതയും.

നാളെ ഉച്ചയ്ക്ക് രണ്ടിന് ദ മോജോ എന്ന യുട്യൂ് ചാനലിലൂടെ ലൈവായാണ് പരിപാടി. താന്‍ കടന്നുപോയ സമാനതകളില്ലാത്ത അനുഭവം നടി പരിപാടിയില്‍ വിവരിക്കുമെന്ന് സംഘാടകര്‍ പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നു.മാദ്ധ്യമപ്രവർത്തക ബർഖാ ദത്ത് പരിപാടിയുടെ മോഡറേറ്ററാകും. . നടി​യെക്കൂടാതെ സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ ചലനം സൃഷ്ടിച്ച വനിത സെലിബ്രിറ്റികളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

വിവാഹമോചനത്തിന് ശേഷം നേരിട്ട സൈബർ ആക്രമണത്തെ കുറിച്ച് നടി സാമന്ത രുഥ് പ്രഭുവും ആദ്യമായി പൊതുവേദിയിൽ സംസാരിക്കും. സാമ്പത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥ്, പാരാലിമ്പിക് ഗോൾഡ് മെഡലിസ്റ്റ് ആവണി ലെഖാറ തുടങ്ങി രാജ്യത്ത് വിവിധ മേഖലകളിലുള്ള 12 സ്ത്രീകളാണ് പരിപാടിയുടെ ഭാഗമാവുക.

വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന പ്ലാറ്റ്‌ഫോമാണ് 'വി ദി വിമെൻ '. ഇതിനുമുമ്പും ഇത്തരം കൂട്ടായ്മകള്‍ ഇവർ സംഘടിപ്പിച്ചിട്ടുണ്ട്.