
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിങ്കളാഴ്‌ച അവസാനിക്കാനിരിക്കെ മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാഹനങ്ങളിലെ ഇന്ധന ടാങ്കുകള്‍ നിറച്ച് വെക്കാന്‍ രാഹുല്‍ ആഹ്വാനം ചെയ്തു. വിലക്കയറ്റമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി
'നിങ്ങളുടെ ഇന്ധന ടാങ്കുകള്‍ വേഗത്തില്‍ നിറച്ച് വയ്ക്കുക. മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നതോടെ തിരഞ്ഞെടുപ്പിന് ശേഷം എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അടുത്തയാഴ്ച സംസ്ഥാന തിരഞ്ഞെടുപ്പ് അവസാനിരിക്കെ പെട്രോളിലും ഡീസലിലും വില വർദ്ധന പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് കമ്പനിയായ ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.