blasters

പനാജി: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.എസ്.എല്ലിൽ സെമി ഫൈനൽ ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ വിജയിച്ചാൽ മാത്രം സെമി പ്രതീക്ഷ നിലനിറുത്താമായിരുന്ന മുംബയ് സിറ്റി എഫ്.സി ഹൈദരാബാദ് എഫ്.സിയോട് 1-2ന് തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്സിന് വഴിതുറന്നുകിട്ടിയത്. 19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്സ് നാലാം സ്ഥാനക്കാരായാണ് സെമി ഉറപ്പിച്ചു. 31 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ മുംബയ്ക്ക് ഇത്തവണ അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മുംബയ് തോറ്റതോടെ ഇന്ന് ഗോവയ്ക്കെതിരായ ബ്ലാസ്‌റ്റേഴ്സിന്റെ മത്സരഫലം അപ്രസക്തമായി.

ഇന്നലെ ഹൈദരബാദിനായി മുംബയ്ക്കെതിരെ രോഹിത് ദനുവും ജോയൽ ചിയാനസെയുമാണ് സ്കോർ ചെയ്തത്. മൗർട്ടാഡ ഫാൾ മുംബയ്ക്കായി ഒരുഗോൾ മടക്കി.

​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ആദ്യ ​മ​ത്സ​ര​ത്തി​ൽ​ ​ഈ​സ്റ്റ് ​ബം​ഗാ​ളി​നെ​ ​ഏ​ക​പ​ക്ഷീയ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​കീ​ഴ​ട​ക്കി​ ​ബെം​ഗ​ളൂ​രു​ ​എ​ഫ്.​സി​ ​ഈ​ ​സീ​സ​ൺ​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​സു​നി​ൽ​ ​ഛെ​ത്രി​യാ​ണ് ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ബെം​ഗ​ളൂ​രു​ ​ആ​റാം​ ​സ്ഥാ​ന​ത്താ​ണ്.​ ​1മ ​ത്സ​രം​ ​മാ​ത്രം​ ​ജ​യി​ച്ച​ ​ഈ​സ്റ്റ് ​ബം​ഗാ​ൾ​അ​വ​സാ​ന​ ​സ്ഥാ​ന​ത്താ​ണ്.

ഗോവ- ബ്ലാസ്റ്റേഴ്സ്

(രാത്രി 7.30 മുതൽ, സ്റ്റാർ സ്പോർട്സ് ചാനലുകൾ, ഹോട്ട്‌സ്റ്റാർ)

സെമി ഉറപ്പിച്ചവർ

ജംഷഡ്പൂർ (40 പോയിന്റ്), ഹൈദരാബാദ് (38), ബഗാൻ (37), ബ്ലാസ്റ്റേഴ്സ് (33)