warne

ആ​സ്ട്രേ​ലി​യ​ൻ​ ​ഇ​തി​ഹാ​സ​ ​സ്പി​ന്ന​ർ​ ​ഷേ​യ്ൻ​ ​വാ​ണി​ന്റെ​ ​അ​പ്ര​തീ​ക്ഷി​ത​ ​വി​യോ​ഗം​ ​എ​ൽ​പ്പി​ച്ച​ ​ആ​ഘാ​ത​ത്തി​ൽ​ ​നി​ന്ന് ​മു​ക്ത​മാ​യി​ട്ടി​ല്ല​ ​ക്രി​ക്ക​റ്റ് ​ലോ​കം.​ ​വെ​ള്ളി​യാ​ഴ്ച​ ​താ​യ്‌​ല​ൻ​ഡി​ൽ​ ​വ​ച്ച് ​ഹൃ​ദ​യാ​ഘാ​ത​ത്തെ​ ​തു​ട​ർ​ന്ന് ​അ​ന്ത​രി​ച്ച​ ​വാ​ണി​ന്റെ​ ​മൃ​ത​ദേ​ഹം​ ​ആ​സ്ട്രേ​ലി​യ​യി​ൽ​ ​എ​ത്തി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ആ​സ്ട്രേ​ലി​യ​ൻ​ ​സ​ർ​ക്കാ​ർ​ ​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.​ ​പൂ​ർ​ണ​ ​ഔ​ദ്യോ​ഗി​ക​ ​ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രി​ക്കും​ ​സം​സ്കാ​ര​മെ​ന്നും​ ​സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​മെ​ൽ​ബ​ണി​ലാ​യി​രി​ക്കും​ ​സം​സ്കാ​ര​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.

ഫോ​റ​ൻ​സി​ക് ​
പ​രി​ശോ​ധന

വാ​ൺ​ ​മ​രി​ച്ച​ മുറിയിൽ ​ഫോ​റ​ൻ​സി​ക് ​വി​ദ​ഗ്ദ്ധ​രും പൊലീസും പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​മുറിയിലെ ബെഡ്ഡിലും മറ്റും രക്തക്കറയുണ്ടെങ്കിലും ഹൃദയാഘാതെ ഉണ്ടായപ്പോൾ സംഭവിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. സം​ശ​യാ​സ്പ​ദ​മാ​യി​ ​ഒ​ന്നും​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചി​ട്ടി​ല്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. വാണിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും നേരത്തേ ഡോക്ടറെ കണ്ടിട്ടുണ്ടെന്നുും കുടുംബാംഗങ്ങൾ പറഞ്ഞതായി തായ്‌ലൻഡ് പൊലീസ് പറഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​ശ​രീരത്തിന്റെ ​ ​വ​ണ്ണം​ ​കു​റ​യ്ക്കാ​നു​ള്ള​ ​ചി​കി​ത്സ​യ്ക്കാ​ണ് ​വാ​ൺ​ ​താ​യ്‌​ല​ൻ​ഡി​ൽ​ ​എ​ത്തി​യ​തെ​ന്നാ​ണ് ​വി​വ​രം.​ ​
ഏ​താ​നും​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​കൊ​വി​ഡ് ​ബാ​ധി​ത​നാ​യി​ ​ഗു​രു​ത​രാ​വ​സ്ഥി​യി​ൽ​ ​വെ​ന്റി​ലേ​റ്റ​റി​ൽ​ ​പ്ര​വേ​ശി​ക്ക​പ്പെ​ട്ട​ ​വാ​ൺ​ ​പോ​സ്റ്റ് ​കൊ​വി​ഡ് ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നും​ ​റി​പ്പോ​ർ​ട്ടു​ണ്ട്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം വാൺ തായ്‌ലൻഡിലേക്ക് വന്നത്.
മ​ര​ണ​ത്തി​ൽ​ ​അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​ ​

പൂക്കൾക്കൊപ്പം സിഗരറ്റും ബിയറും​വി​യോ​ഗ​ത്തി​ൽ​ ​പ്ര​മു​ഖ​രു​ൾ​പ്പെ​ടെ​ ​ലോ​കം​ ​മു​ഴു​വ​ൻ​ ​ആ​ദ​രാ​ഞ്ജ​ലി​ ​അ​ർ​പ്പി​ക്കു​ക​യാ​ണ്.​ ഹോം ഗ്രൗണ്ടായ മെ​ൽ​ബ​ൺ​ ​ക്രി​ക്ക​റ്റ് ​ഗ്രൗ​ണ്ടി​ന് ​മു​ന്നി​ലെ​ ​വാ​ണി​ന്റെ​ ​വെ​ങ്ക​ല​ ​പ്ര​തി​മ​യ്ക്ക് ​ചു​റ്റും​ ​പൂ​ക്ക​ൾ​ക്കൊ​പ്പം​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഏ​റെ​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ബി​യ​റും​ ​സി​ഗ​ര​റ്റും​ ​മീ​റ്റ് ​പൈ​യും​ ​ആ​രാ​ധ​ർ​ ​സ​മ​ർ​പ്പി​ച്ചു.​ ​എം.​സി.​ജി​യി​ലെ​ ​സൗ​ത്ത് ​സ്റ്റാ​ൻ​ഡി​ന് ​വാ​ണി​ന്റെ​ ​പേ​ര് ​ന​ൽ​കി. ഇന്ത്യ - ശ്രീലങ്ക ടെസ്റ്റിന്റെ രണ്ടാം ദിനത്തെ കളി തുടങ്ങുന്നതിന് മുമ്പ് ഇരുടീമിലേയും താരങ്ങൾ വാണിന് ആദരാഞ്ജലിയർപ്പിച്ച് മൗനമാചരിച്ചു. പാകിസ്ഥാനെതിരായ ടെസ്റ്റിൽ ആസ്ട്രേലിയൻ താരങ്ങൾ ഇന്നലെ കറുത്ത ബാൻഡണിഞ്ഞാണ് കളിച്ചത്. വനിതാ ക്രിക്കറ്റ് ലോകകപ്പിലുൾപ്പെടെ താരങ്ങൾ വാണിന് ആദരമായി കറുത്ത ബാൻഡ് കൈയിൽ അണിഞ്ഞു.
അ​വ​സാ​ന​ ​
ന​മി​ഷ​ങ്ങ​ളി​ൽ​
​ക്രി​ക്ക​റ്റ് ​ക​ണ്ടു

മ​രി​ക്കു​ന്ന​തി​ന് ​നി​മി​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​വാ​ൺ​ ​ക്രി​ക്ക​റ്റ് ​കാ​ണു​ക​യാ​യി​രു​ന്നു​വെ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മാ​നേ​ജ​ർ​ ​ജെയിംസ് എർസ്കിൻ പ​റ​ഞ്ഞു.​ ​അ​ദ്ദേ​ഹം​ ​മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​വാ​സ്ത​വ​ ​വി​രു​ദ്ധ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.