
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് അനിവാര്യമായ കൊഴുപ്പുകളിൽ പ്രധാനപ്പെട്ടതാണ് ഒമേഗ ഫാറ്റി ആസിഡ്. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടാത്തതിനാൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത് .ഒമേഗ 3യുടെ അപര്യാപ്തത, ക്ഷീണം, ഉറക്കക്കുറവ്, കുട്ടികളിലെ ഏകാഗ്രതക്കുറവ്, സന്ധിവേദന, മലബന്ധം എന്നിവയ്ക്ക് കാരണമാകുന്നു. ഹൃദയാരോഗ്യത്തിന് ഒമേഗ 3 നിർണായകമാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ ഈ സുപ്രധാന പോഷകത്തിന്റെ അളവ് വർദ്ധിപ്പിക്കണം. മതിയായ അളവിൽ ഒമേഗ 3 ഉറപ്പാക്കുന്നത് ചെവിയുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. ദോഷകരമായ കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇത് സഹായകരമാണ്. കാഴ്ച ശക്തിക്കും, ചർമ്മ സംരക്ഷണം, മുടി,നഖം എന്നിവയുടെ ആരോഗ്യത്തിനും ഒമേഗ 3 വഹിക്കുന്ന പങ്ക് ചെറുതല്ല. മത്തി, അയല, കക്കയിറച്ചി, മുട്ട, കാബേജ്, ഉഴുന്ന് , സോയാബീൻ എന്നീ ഭക്ഷ്യ വസ്തുക്കളിലാണ് ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളത്. അതിനാൽ ഇനി മുതൽ ഇവ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കേണ്ട.