death

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെ കാണാനില്ല.

വൈകിട്ടോടെ പ്രവീൺ മുറിയിൽ നിന്ന് പുറത്ത് പോയിരുന്നു. ഇയാളാണ് മരണ വിവരം ഹോട്ടലിൽ വിളിച്ചറിയിച്ചത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. തമ്പാനൂർ പൊലീസ് അന്വേഷണം തുടങ്ങി. ഗായത്രിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.