vehicle-insurance-

തിരുവനന്തപുരം: ഏപ്രിൽ മുതൽ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം വർദ്ധിക്കും. സ്വകാര്യ കാറുകൾക്ക് കുറഞ്ഞത് രണ്ടായിരത്തിലേറെ രൂപയുടെ വർദ്ധന വരും. ഇരു ചക്രവാഹനങ്ങളുടെ പ്രീമിയം കുറഞ്ഞത് ആയിരത്തിമുന്നൂറ് രൂപയെങ്കിലും വർദ്ധിക്കും.

ഇലക്ട്രിക് വാഹനങ്ങൾക്ക് 15 ശതമാനം കിഴിവ് കഴിച്ചുള്ള തുകയാണ് ശുപാർശ ചെയ്തത്. ഗതാഗത മന്ത്രാലയവുമായി ചർച്ച ചെയ്ത് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിട്ടി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഇത്രയും വർദ്ധന ശുപാർശ ചെയ്തത്.രണ്ടുവർഷത്തിനുശേഷമാണ് പ്രീമിയം പുതുക്കുന്നത്.

കൊവിഡിനെതുടർന്ന് ഏറെക്കാലം അടച്ചിട്ടതിനാൽ മോട്ടോർ വാഹന വിഭാഗത്തിലെ ക്ലെയിമിൽ കാര്യമായ ഇടിവുണ്ടായിരുന്നു. അതേസമയം, ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമിൽ വൻവർദ്ധനയുണ്ടായി.


പ്രീമിയം വർദ്ധന

സ്വകാര്യ കാർ വർദ്ധനവ്

1000 സി.സിവരെ 2,094 രൂപ
1,500 സി.സിവരെ 3,416 രൂപ
1,500 സി.സിക്കു മുകളിൽ 7,897 രൂപ

ഇരുചക്രവാഹനം
150 - 350 സി.സി 1,366 രൂപ:
350 സി.സിക്ക് മുകളിൽ 2,804 രൂപ

വാണിജ്യ വാഹനം
16,049 - 44,242 രൂപവരെ

ഇലക്ട്രിക് വാഹനം
1,780 - 6,712 രൂപവരെ:

സ്വകാര്യ കാറുകൾക്ക്
457 - 2,383 രൂപവരെ: