coimbatore

കോയമ്പത്തൂർ: കോയമ്പത്തൂരിനടുത്ത് കവുണ്ടൻ ചാവടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. കേരളത്തിൽ നിന്ന് സേലം ഭാഗത്തേക്ക് പോവുകയായിരുന്ന ഒമ്‌നി വാൻ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.

മിത്രൻ(3), സംഗീത ശ്രീ(5) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് സ്ത്രീകൾ ഉൾപ്പടെ ഏഴ് പേരെ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.