gayathri

തിരുവനന്തപുരം: തമ്പാനൂരിൽ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെയുണ്ടായിരുന്ന യുവാവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കാട്ടാക്കട സ്വദേശിനിയായ ഗായത്രിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് കൊല്ലം സ്വദേശിയായ പ്രവീണിനൊപ്പം യുവതി ഹോട്ടലിൽ മുറിയെടുത്തത്.

വൈകിട്ട് പ്രവീൺ മുറി പൂട്ടി പുറത്തുപോകുകയായിരുന്നു. യുവതി മുറിയിലുണ്ടെന്ന് പറഞ്ഞ് രാത്രി ഹോട്ടലിലേക്ക് ഒരു ഫോൺ സന്ദേശം വന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി കുത്തിത്തുറക്കുകയായിരുന്നു.

വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതി. വിഷം കഴിച്ച് മരിച്ചതാണോ അതോ കൊലപാതകമാണോയെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. ഗായത്രിയും പ്രവീണും നഗരത്തിലെ ഒരു ജുവലറിയിലെ ജീവനക്കാരായിരുന്നു. എട്ട് മാസം മുമ്പ് വരെ യുവതി ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. പ്രവീണിന് കഴിഞ്ഞ ദിവസം ഷോറൂമിൽ നിന്ന് ട്രാൻസ്ഫർ ആയിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞെന്നാണ് സൂചന. പള്ളിയിൽ നിന്ന് താലികെട്ടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടിണ്ട്.