
മോസ്‌കോ: യുക്രെയിനെതിരെ അധിനിവേശം ആരംഭിച്ച് പതിനൊന്നാം ദിവസം പിന്നിടുമ്പോഴും ആക്രമണം കടുപ്പിച്ച് മുന്നേറുകയാണ് റഷ്യ. പോരാട്ടവീര്യം ഒട്ടും ചോരാതെ തന്നെ യുക്രെയിനും പ്രത്യാക്രമണം നടത്തുന്നു. റഷ്യയുടെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കയും കാനഡയും യൂറോപ്യൻ യൂണിയനും ഉൾപ്പടെ നിരവധി ലോകരാജ്യങ്ങൾ റഷ്യയ്ക്ക് ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ലോകത്തെ പ്രമുഖ ബ്രാൻഡുകളും റഷ്യ വിടുകയാണ്.
റഷ്യയുടെ പ്രകോപനപരവും നീതിനിഷേധവുമായ ആക്രമണത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് വമ്പൻ ബ്രാൻഡുകാണ് റഷ്യയിലെ വിൽപ്പന അവസാനിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു അന്താരാഷ്ട്ര മാദ്ധ്യമം പുറത്തുവിട്ട ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
International sanctions slam Russia's finance, economy, culture, sports: a list https://t.co/tGVjAepFtT pic.twitter.com/U54d3buXSL
— Euromaidan Press (@EuromaidanPress) March 4, 2022
അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര സാമ്പത്തിക വിപണികളിൽ നിന്ന് റഷ്യൻ സർക്കാരിനെ ഒഴിവാക്കിയിരിക്കുകയാണ്. പ്രധാന റഷ്യൻ ബാങ്കുകളെ സ്വിഫ്‌റ്റിൽ പേയ്മെന്റ് സിസ്റ്റത്തിൽ നിന്നും ഒഴിവാക്കി. ഇതോടെ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്യാനോ ഇറക്കുമതിക്ക് പണം നൽകാനോ സാധിക്കില്ല.
റഷ്യയിൽ നിന്നും വിപണി വിട്ട ബ്രാൻഡുകളിൽ പ്രമുഖരായ ആപ്പിൾ, ആമസോൺ, അഡിഡാസ്, ഡെൽ, കൊക്കോ കോള, ഡിസ്‌നി, ഫേസ്ബുക്ക്, ഫിഫ, ഗൂഗിൾ, ഇൻസ്റ്റാഗ്രാം, എച്ച് പി, ലെനോവോ, ലിങ്ക്ഡ് ഇൻ, മൈക്രോസോഫ്റ്റ്, നെറ്റ് ഫ്ളിക്സ്, നൈക്കി, സ്‌നാപ് ചാറ്റ്, സ്പോട്ടിഫൈ, സോണി, ടിക് ടോക്ക്, ടോയോട്ട, ട്വിറ്റർ, യൂട്യൂബ്, ഫോക്സ് വാഗൻ, വാർണർ ബ്രോസ്, ഓഡി, വോൾവോ, ജഗ്വാർ, ലാൻഡ് റോവർ, ബി എം ഡബ്ള്യൂ, മെർസിഡസ്, ജനറൽ മോട്ടോഴ്സ്, ഫോർഡ്, സ്കോഡ എന്നിവരും ഉൾപ്പെടുന്നു. റഷ്യയിൽ ആപ്പിൾ പേ, ഗൂഗിൾ പേ, സാംസങ് പേ എന്നിവയും പ്രവർത്തിക്കില്ല.