mani-

കലാഭവൻ മണിയുടെ ആറാം ചരമവാർഷികമാണ് ഇന്ന്. ചേട്ടന്റെ ചിത്രത്തിനൊപ്പം വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സഹോദരൻ രാമകൃഷ്ണൻ. മണിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

' ചേട്ടാ...ആറ് വർഷം കഴിഞ്ഞു നമ്മളിങ്ങനെ കെട്ടിപ്പിടിച്ചിട്ട്' എന്ന അടിക്കുറിപ്പോടെയാണ് കലാഭവൻ മണിയുടെ അനിയനായ രാമകൃഷ്ണൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. മോഹൻലാലും മനോജ് കെ ജയനും ഉൾപ്പടെ നിരവധി താരങ്ങളും മണിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

2016 മാർച്ച് ആറിന് ഇടപ്പള്ളി അമൃത ആശുപത്രിയിൽവച്ചായിരുന്നു മണിയുടെ അന്ത്യം. ചേനത്തുനാട്ടിലെ പാഡിയിൽ അബോധാവസ്ഥയിലായിരുന്ന കലാഭവൻ മണിയെ സുഹൃത്തുക്കളും മറ്റുമാണ് ആശുപത്രിയിൽ എത്തിച്ചത്. വിഷം അകത്തു ചെന്നതാണ് മരണകാരണമെന്ന് ആന്തരികാവയവ പരിശോധാ ഫലം പുറത്തുവന്നിരുന്നു.

ക്രൈംബ്രാഞ്ചും സിബിഐയും കേസ് അന്വേഷിച്ചെങ്കിലും മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. എങ്കിലും ബന്ധുക്കളെപ്പോലെ തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ മനസിലും ഇപ്പോഴും സംശയം ബാക്കി കിടക്കുന്നു.