bison

കണ്ണൂർ: പ്രഭാത നടത്തത്തിനിറങ്ങിയ വ‌ൃദ്ധൻ വീടിന് സമീപത്തുവച്ച് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു. കോളയാട് കറ്റിയാട് കണിയാംപടി പുത്തലത്താൻ ഗോവിന്ദൻ(98)ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ 6.30ഓടെ വീടിനടുത്തുള‌ള റോഡിൽവച്ച് കാട്ടുപോത്ത് ഗോവിന്ദനെ കുത്തുകയായിരുന്നു. ഉടനെ തലശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

പൊന്നാരോൻ നാരായണിയാണ് ഗോവിന്ദന്റെ ഭാര്യ. സതി,വസുമതി, സരോജിനി, പരേതനായ മനോജ് എന്നിവരാണ് മക്കൾ. പുതുക്കുടി രാഘവൻ, പരേതനായ ജനാർദ്ധനൻ, രാഘവൻ തെറ്റുവഴി, പുഷ്‌പ എന്നിവർ മരുമക്കളാണ്.