
വയനാട് : മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സ്വർണാഭരണം ഇല്ലാത്തതിനാൽ വിഷമിച്ച അമ്മയും അമ്മൂമ്മയും മോഷണകേസിൽ പിടിയിൽ. 72കാരിയുടെ സ്വർണമാല മോഷ്ടിച്ച കുറ്റത്തിനാണ് മലപ്പുറം സ്വദേശികളായ ഫിലോമിന മകൾ മിനി എന്നവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മിനിയുടെ മൂന്ന് മാസം പ്രായമുള്ള കുട്ടിക്കാണ് സ്വർണാഭരണത്തിനായി ഇവർ മോഷണം നടത്തിയത്.
ബത്തേരി താലൂക്ക് ആശുപത്രി പരിസരത്തു വച്ചാണ് മിനിയും അമ്മ ഫിലോമിനയും ചേർന്ന് 72കാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്തത്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് പ്രതികൾ 72കാരിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടു വന്നത്. ശേഷം മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച ശേഷം മാല മോഷ്ടിക്കുകയായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് മോഷ്ടാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.