മുരുക്കുംപുഴ: ഇരട്ടക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുംഭ തിരുവാതിര ഉത്സവത്തിന് ഇന്നലെ കൊടിയേറി. 12ന് വൈകിട്ട് 5ന് പ്രസിദ്ധമായ ഗരുഡൻതൂക്കം ആരംഭിക്കും. 11ന് രാവിലെ 10നാണ് സമൂഹപൊങ്കാല. ആദ്യദിവസം മുതൽ അവസാന ദിവസംവരെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഉൾപ്പെടെയുള്ള വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും.

രണ്ടാം ദിവസമായ ഇന്ന് രാവിലെ ഒമ്പതിന് മഹാമൃത്യുഞ്ജയ ഹോമം. വൈകിട്ട് 6.15ന് ഉണ്ണിയപ്പംമൂടൽ. നാളെ രാവിലെ പത്തിന് കലശപൂജ. 11ന് അഘോരഹോമം, വൈകിട്ട് പുഷ്പാഭിഷേകം. ബുധനാഴ്ച രാത്രി 8ന് സർപ്പക്കളമെഴുത്തും പാട്ടും. വ്യാഴാഴ്ച രാവിലെ 11ന് സുദർശന ഹോമം. വെള്ളിയാഴ്ച രാവിലെ 10ന് സമൂഹപൊങ്കാല. 10.30ന് നാഗരൂട്ട്, നാഗരുപൂജ. സമാപന ദിവസമായ ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഗരുഡൻതൂക്കം, ചമയവിളക്ക്, താലപ്പൊലി. രാത്രി 12ന് ഗുരുതിയോടെ സമാപനം. തുടർന്ന് 20ന് നടതുറക്കും.