bsf

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ നാല് ബി.എസ്.എഫ് ജവാന്മാരെ സഹപ്രവർത്തകൻ വെടിവച്ച് കൊന്നു. വെടിയുതിർത്ത കോൺസ്റ്റബിൾ എസ്.കെ സട്ടേപ്പയും മരിച്ചു. ഇയാൾ സ്വയം വെടിവച്ച് മരിച്ചതാണോ അതോ മറ്റാരെങ്കിലും വെടിവച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ജവാൻ ചികിത്സയിലാണ്. ഖാസയിലെ 144 ബറ്റാലിയനിലെ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ റാങ്കിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 9: 30യ്ക്ക് ശേഷം അട്ടാരി - വാഗ അതിർത്തിയിൽ നിന്ന് 12 - 13 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ബി.എസ്.എഫ് വൃത്തങ്ങൾ തയ്യാറായില്ല. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി ബി.എസ്.എഫ് വക്താവ് അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിഗിഗതികൾ വിലയിരുത്തി.