
വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ 107 റൺസിന് തോൽപ്പിച്ച് ഇന്ത്യ മൗണ്ട് മൗംഗാനുയി : ന്യൂസിലാൻഡിൽ നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ചിരവൈരികളായ പാകിസ്ഥാനെ 107 റൺസിന് തകർത്തു.
ഇന്ത്യ ഉയർത്തിയ ആദ്യം ബാറ്റുചെയ്ത് 245 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യ പാകിസ്ഥാനെ 43 ഓവറിൽ വെറും 137 റൺസിന് ആൾഔട്ടാക്കിയാണ് വിജയമാഘോഷിച്ചത്. 10 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്‌വാദാണ് പാക് നിരയെ തകർത്തത്. ജുലാൻ ഗോസ്വാമി, സ്‌നേഹ് റാണ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി വിജയത്തിൽ പങ്കുവഹിച്ചു. ബാറ്റിംഗിൽ ഇന്ത്യയ്ക്കായി സ്മൃതി മന്ഥാന(52), പൂജാ വസ്ത്രാകർ(67), സ്‌നേഹ് റാണ(53*) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 40 റൺസെടുത്ത ദീപ്തി ശർമയും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. പൂജയാണ് പ്ളെയർ ഒഫ് ദമാച്ച്. വ്യാഴാഴ്ച ആതിഥേയരായ ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.