
സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനം എന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള നായകൻ .ഉണ്ണി മുകുന്ദനെ നായകനാക്കി ഒരു മുറൈവന്ത് പാർത്തായ എന്ന ചിത്രമാണ് സാജൻ ആലുംമൂട്ടിന്റെ ആദ്യ സിനിമ.സാമൂഹിക ആക്ഷേപ ഹാസ്യ ചിത്രമായ വിവാഹ ആവാഹനത്തിൽ പുതുമുഖം നിതാര ആണ് നായിക. അജുവർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പ, സാബു മോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ്മ, ഷിൻസ്ഷാൻ, ഫ്രാങ്കോ എന്നിവരാണ് മറ്റു താരങ്ങൾ. കഥ , തിരക്കഥ നിതാര. സംഭാഷണം സംഗീത് സേനൻ, സാജൻ ആലുംമൂട്ടിൽ , ഛായാഗ്രഹണം വിഷ്ണുപ്രഭാകർ എഡിറ്റർ അഖിൽ എ.ആർ. ചന്ദ് സ ്റ്റുഡിയോ ഇൻ അസോസിയഷൻ വിത്ത് സിനിമാട്രിക്സ് മീഡിയയുടെ ബാനറിൽ മിഥുൻ ചന്ദ് ,സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ എം.കെ.ഷെജിൻ ആലപ്പുഴ.