pune-metro-rail

മുംബയ്: മഹാരാഷ്ട്രയിലെ പൂനെ മെട്രോ ലൈനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നിർവഹിച്ചു. ആർ.കെ ലക്ഷ്മൺ ആർട്ട് ഗ്യാലറി അടക്കം നിരവധി പ്രോജക്ടുകളുടെ ഉദ്ഘാടനത്തിനായാണ് മോദി ഇന്നലെ മഹാരാഷ്ട്രയിൽ എത്തിയത്. .32.2 കിലോമീറ്റർ നീളമുള്ള പദ്ധതിയുടെ 12 കിലോമീറ്റർ ദൂരമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വനസ് മുതൽ ഗാർവെയർ കോളജ് മെട്രോ സ്റ്റേഷൻ വരെ, പി.സി.എം.സി മുതൽ ഫുഗേവാഡി മെട്രോ സ്റ്റേഷൻ വരെ ,എന്നിങ്ങനെ 2 റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. 2016 ഡിസംബർ 24നാണ് പ്രധാനമന്ത്രി പദ്ധതിക്കു തറക്കല്ലിട്ടത്. 11,400 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഉദ്ഘാടനത്തിന് ശേഷം വിദ്യാർത്ഥികളുമായി മോദി മെട്രോയിൽ യാത്ര നടത്തി. പൂനെ മുനിസിപ്പൽ കോർപറേഷൻ വളപ്പിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു.