
മൗണ്ട് മംഗാനൂയി: ചിരവൈരികളായ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം എന്നും ക്രിക്കറ്റ് പ്രേമികൾക്ക് ഹരമാണ്. ഇന്ന് നടന്ന ഇന്ത്യ-പാകിസ്ഥാൻ വനിതാ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ, പാകിസ്ഥാനെ 107 റൺസിന് പരാജയപ്പെടുത്തുകയും ചെയ്‌തു. ഇതോടെ ഇന്നുവരെ ലോകകപ്പിൽ പാകിസ്ഥാനോട് തോൽവി വഴങ്ങിയിട്ടില്ലാത്ത റെക്കാഡ് തുടരുകയും ചെയ്‌തു ടീം ഇന്ത്യ.
എന്നാൽ വൈരമെല്ലാം മറന്ന് കളിക്കളത്തിന് പുറത്ത് ടീം ഇന്ത്യയിലെ താരങ്ങൾ കുഞ്ഞു ഫാത്തിമയോട് സ്‌നേഹം പങ്കുവച്ച് കൊഞ്ചിക്കുന്ന കാഴ്‌ച അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ തങ്ങളുടെ സമൂഹമാദ്ധ്യമ പേജുകളിൽ ഷെയർ ചെയ്‌തു. പാക് ക്യാപ്‌റ്റൻ ബിസ്‌മ മറൂഫിന്റെ മകളാണ് ഫാത്തിമ. കുഞ്ഞിനെ കളിപ്പിച്ചും കുഞ്ഞിനും ബിസ്‌മയ്‌ക്കുമൊപ്പം സെൽഫിയെടുത്തും ക്രിക്കറ്റ് എന്ന കായികയിനത്തിന്റെ സ്‌പിരിറ്റ് പ്രദർശിപ്പിച്ചു ഇന്ത്യൻ ടീം. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. സ്‌പോർട്‌സിന് അതിരുകളില്ല എന്നാണ് വീഡിയോ കണ്ട ആരാധകരെല്ലാം പറയുന്നത്.
Sports has no boundaries.
The video can make your day. ❤️❤️❤️
Indian women team enjoying with Pakistani women cricket team captain and her baby.#PAKvIND #PAKvsIND #CWC22 pic.twitter.com/O5PQHPXjbZ— Shamir  (@_SyedShahmeer) March 6, 2022