
മോസ്‌കോ: യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യയിലെ എല്ലാ സേവനങ്ങളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിറുത്തിവച്ചതായി വിസ, മാസ്റ്റർ കാർഡ് കമ്പനികൾ അറിയിച്ചു. ഇതോടെ റഷ്യൻ ബാങ്കുകൾ നൽകിയ വിസ, മാസ്റ്റർ കാർഡുകൾ ഉപയോഗിച്ച് റഷ്യയിലും പുറത്തും പണമിടപാടുകൾ നടത്താനാകില്ലെന്നും ഇരു കമ്പനികളും വ്യക്തമാക്കി. കൂടാതെ, വിദേശ പൗരന്മാരുടെ വിസ, മാസ്റ്റർ കാർഡുകളും റഷ്യയിലെ എ.ടി.എമ്മുകളിലോ ബിസിനസ് സ്ഥാപനങ്ങളിലോ ഉപയോഗിക്കാൻ കഴിയില്ല. ഈ തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നുവെന്നും എന്നാൽ നിലവിലെ യുദ്ധം സമാധാനത്തിനും സ്ഥിരതയ്ക്കും നേരെയുള്ള ഭീഷണിയായതിനാലാണ് ഇങ്ങനെയൊരു നടപടിയെന്നും വിസ സി.ഇ.ഒ ആൽഫ്രഡ് കെല്ലി പറഞ്ഞു.
യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ കെല്ലി ശക്തമായി അപലപിക്കുകയും ചെയ്തു.