astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: സാമ്പത്തികനേട്ടം കൈവരിക്കും, മനസ്സുഖം വർദ്ധിക്കും, ആഗ്രഹങ്ങൾ സഫലീകരിക്കും, ആരോഗ്യം തൃപ്‌തികരമായിരിക്കും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, ആത്മധൈര്യം കൈവിടാതെ മുന്നോട്ടു പോണം, ബന്ധുസമാഗമം പ്രതീക്ഷിക്കാം, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭിക്കും, ഒരു പ്രത്യേക തരത്തിലുള്ള വശ്യ ശക്തി മുന്നിട്ടു നിൽക്കും, യാത്രാഗുണം ഉണ്ടായിരിക്കും, ആഗ്രഹ പൂർത്തീകരണം നേടാൻ സാധിക്കുന്നതാണ്.

ഭരണി: പ്രവർത്തന വിജയം നേടും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, കലാരംഗത്തുള്ളവർക്ക് നേട്ടങ്ങൾ, മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും, അനീതിക്കെതിരെ പ്രതികരിക്കും, രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസം ലഭിക്കും.


കാർത്തിക: ദാമ്പത്യ കലഹം ശമിക്കും, ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനാനുമതി ലഭിക്കും, ശിശുക്കൾക്കും വൃദ്ധർക്കും ചെറിയ രീതിയിലുള്ള രോഗാവസ്ഥ, പണമിടപാടുകളിൽ കൃത്യത പാലിക്കണം, പുതിയ ഉദ്യോഗം ലഭിക്കുന്നതിന് അവസരം വന്നചേരും.

രോഹിണി: സാമ്പത്തികപരമായ വിഷമങ്ങൾ ഏറും, അദ്ധ്വാനഭാരം വർദ്ധിക്കും, ജീവിതപങ്കാളിക്ക് രോഗസാധ്യത, മനസ്സ് കാരണമില്ലാതെ അസ്വസ്ഥമാകും, ദൂരയാത്രാക്ലേശം അനുഭവിക്കും, സ്വഭാവത്തിൽ സ്വാർത്ഥത ഉണ്ടായിരിക്കുന്നതാണ്.


മകയിരം: ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല, സ്വജനങ്ങളുമായി കലഹിക്കാനിടവരും, പണച്ചെലവുകൾ വർദ്ധിക്കും, വാഹനസംബന്ധമായി ദുരിതങ്ങൾക്കിടയുണ്ട്, സഞ്ചാരക്ലേശം വർദ്ധിക്കും, പുറമേ നിന്നുള്ള സഹായങ്ങൾ പലതും നഷ്ടമാവും.

തിരുവാതിര: സന്താനങ്ങളുടെ വിവാഹാലോചനകൾക്ക് കാലതാമസം നേരിടും, കൃത്രിമമായ മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കാൻ ശ്രമിക്കും, ദാമ്പത്യജീവിതത്തിൽ അസ്വസ്ഥതകൾ വർദ്ധിക്കും, പ്രമേഹരോഗം ബുദ്ധിമുട്ടുണ്ടാക്കും, ശത്രുഭയം വർദ്ധിക്കും, തൊഴിൽ സ്ഥാപനത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാവും.

പുണർതം: സ്ത്രീകളുമായി കലഹിക്കാനും അപമാനം സഹിക്കാനും സാധ്യതയുണ്ട്, വരുമാന മാർഗങ്ങൾക്ക് കുറവുണ്ടാവും, അന്യഗൃഹത്തിൽ താമസിക്കേണ്ടി വരും, വിദ്യാർഥികൾക്ക് പൊതവേ അനുകൂലമായ ദിവസം, കുടുംബത്തിലെ സ്വരചേർച്ചയില്ലായ്മ മനോവിഷമത്തിന് കാരണമാകും.

പൂയം: സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും, പൊതുജനങ്ങളുമായി കലഹിക്കാനിടവരും, നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടേക്കാം, കടബാധ്യതകൾ മൂലം വിഷമിക്കും, യാത്രയിൽ ധനമോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെട്ടേക്കാം, വീട് മാറി താമസിക്കുന്നതിനെക്കുറിച്ച് ആലോചിക്കും, ബന്ധുക്കൾ ശത്രുക്കളാകും.

ആയില്യം: ഏർപ്പെടുന്ന സംഗതികളെല്ലാം വിജയമായിരിക്കും, സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവും, ഗൃഹത്തിൽ ബന്ധുസമാഗമം ഉണ്ടാവും, മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും, ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം, വിദേശത്തുള്ള സുഹൃത്തുക്കളിൽ നിന്ന് മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും.


മകം: ബന്ധുക്കളിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകും, കഠിന പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സൽകീർത്തിയും പുതിയ അവസരങ്ങളും ധനനേട്ടവും ലഭിക്കും, സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നിറവേറ്റപ്പെടും, രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും.

പൂരം: പിതാവിൽ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും, ആഢംബര വസ്തുക്കളിൽ താല്പര്യം വർദ്ധിക്കും, സേവനത്തിന് അംഗീകാരം ലഭിക്കും, കുടുംബ ജീവിതം സന്തോഷപ്രദമായിരിക്കും, സജ്ജനങ്ങളുടെ സഹായ സഹകരണങ്ങൾ ലഭിക്കും, ഉന്നത അധികാരം കൈവരും, സ്വന്തം താൽപര്യങ്ങളും ആഗ്രഹങ്ങളും നടപ്പിലാക്കാൻ ശ്രമിക്കും.

ഉത്രം: വിശേഷപ്പെട്ട വസ്ത്രാഭരണാദികൾ ലഭിക്കും, പുതിയ തൊഴിൽ ചെയ്യാനുള്ള താല്പര്യം വർദ്ധിക്കും, ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും, സാമ്പത്തിക ഇടപാടുകളിൽ കൃത്യത പാലിക്കാൻ ശ്രമിക്കണം, മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും, വിവാഹകാര്യങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാവും.


അത്തം: കുടുംബിനികൾക്ക് മനസ്സിന് സന്തോഷവും മനസ്സമാധാനവും ലഭിക്കും, ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് അനുകൂലമായ ദിവസം, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി ധനചെലവുകൾ ഉണ്ടാവും, വാഹനാപകടങ്ങൾ ഈശ്വരാനുഗ്രഹത്താൽ ഒഴിവായി കിട്ടും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾക്ക് ശമനമുണ്ടാകും.

ചിത്തിര: ഗൃഹനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടും, തൊഴിൽ തേടിയുള്ള അലച്ചിലുകൾ അവസാനിക്കും, രാഷ്ട്രീയപ്രവർത്തകർ അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കും, ഔദ്യോഗികരംഗത്ത് ഉയർച്ച ഉണ്ടാകും , സഹായികളും ആയുള്ള യാത്രയിൽ കൂടി സാമ്പത്തീക നേട്ടവും ലാഭമുണ്ടാക്കുവാനും സാധിക്കും, അവിവാഹിതകൾക്ക് പുതിയ വിവാഹാലോചനകൾ വരും.


ചോതി : കലാകായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസര നഷ്ടങ്ങൾ ഉണ്ടാവും, പണച്ചെലവുകൾ വർദ്ധിക്കും, മാതാവിനോ മാതൃ സ്ഥാനീകർക്കോ ക്ലേശങ്ങൾ ഉണ്ടാകും, സ്ഥാനഭ്രംശത്തിന് സാധ്യത, പൊതു ജനപിന്തുണയും സമൂഹത്തിലുള്ള അംഗീകാരവും നഷ്ടപ്പെടാൻ സാധ്യത, ഏത് കാര്യവും പുനർചിന്തനം ചെയ്തതിനശേഷം മാത്രം നടപ്പിൽ വരുത്തുക.


വിശാഖം: യാത്രാവേളകളിൽ ധനനഷ്ടം വരാതെ ശ്രദ്ധിക്കുക, കായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിജയപ്രതീക്ഷ നഷ്ടമാവും, വ്യവസായ സംരംഭങ്ങൾ നഷ്ടത്തിൽ കലാശിക്കും, നിയമനടപടികൾ നേരിടേണ്ടതായിവരും, ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല, അന്യരുമായി കലഹിക്കാനും മാനക്കേട് ഉണ്ടാകുവാനും സാധ്യത.


അനിഴം: സഞ്ചാര ക്ലേശം രൂക്ഷമാകും, ശരീര വേദനകൾ പ്രയാസങ്ങൾ ഉണ്ടാക്കും, ആശുപത്രി വാസം വേണ്ടി വരും, വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം, മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ വർദ്ധിക്കും, മാനഹാനി സംഭവിക്കും, അപ്രതീക്ഷിതമായി പണച്ചെല് ഉണ്ടാകും, സഹോദരങ്ങളും ബന്ധുക്കളും വിരോധം വെച്ച് കൊണ്ട് പെരുമാറും.

കേട്ട: ദീർഘകാലമായി കണ്ടുവന്നിരുന്ന രോഗങ്ങൾക്ക് ശമനം ലഭിക്കും, പൂർവ്വിക സ്വത്ത് ലഭിക്കാൻ സാധ്യത കൂടുതലാണ്, കടബാധ്യതകൾ കുറയും, ബന്ധുബലം കൂടും, നൂതന വരുമാനമാർഗങ്ങൾ ഉണ്ടാവും, എതിർത്ത് നിന്നിരുന്ന ആളുകൾ അനുകൂലികൾ ആയി മാറും, വിദേശയാത്രാ പരിശ്രമങ്ങൾ വിജയത്തിൽ എത്തും, കമിതാക്കൾക്ക് കുടുംബങ്ങളുടെ അംഗീകാരം ലഭിക്കും.

മൂലം: പല മേഖലകളിൽ നിന്നും ധനനേട്ടം പ്രതീക്ഷിക്കാം, സ്ത്രീകൾ മൂലം സന്തോഷവും ധനലാഭവും വരും, പുതിയ പ്രണയങ്ങളിൽ അകപ്പെടാൻ സാധ്യത, ലഹരി ഉപയോഗത്തിനോട് താല്പര്യം കൂടുന്നത് അത്ര നല്ലതല്ല, നിർബന്ധമായും ലഹരിയുടെ ഉപയോഗം ഒഴിവാക്കുക, അവിഹിത മാർഗത്തിലൂടെ ധനം സമ്പാദിക്കാൻ ശ്രമിക്കാതിരിക്കുക, തൊഴിൽരംഗത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും, ഈശ്വരാധീനം വർദ്ധിക്കും.

പൂരാടം: ആഗ്രഹിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ എന്ത് മാർഗ്ഗവും സ്വീകരിക്കും, സഹോദര ഗുണം അല്ലെങ്കിൽ സഹോദര സഹായം വർദ്ധിക്കും, അയൽക്കാരുമായി രമ്യതയിൽ ആവും, പുതിയ കച്ചവട സ്ഥാപനങ്ങൾ തുടങ്ങാൻ പദ്ധതിയിടും, സന്താനങ്ങളുടെ സൽപ്രവൃത്തി മൂലം മാന്യത വർദ്ധിക്കും, അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകും, വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഉത്സാഹം ഉണ്ടാകും, യാത്രാ വേളകളിൽ ബന്ധുസമാഗമം .


ഉത്രാടം: കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമായ സ്ഥലം മാറ്റം കിട്ടും, സർക്കാർ ജീവനക്കാർക്ക് അംഗീകാരവും ആദരവും ലഭിക്കും, നാൽക്കാലി ലാഭമുണ്ടാകും, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ഓർഡറുകൾ കിട്ടാനുള്ള സാധ്യതയുണ്ട്, മുമ്പ് ഉണ്ടായിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും, ലോണുകൾ അനുവദിച്ചു കിട്ടും, ജീവിത പങ്കാളിയുടെ സഹായ സഹകരണങ്ങൾ ലഭിക്കും.

തിരുവോണം: സന്താനങ്ങളിൽ കൂടി ധനലാഭം ഉണ്ടാവും, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ വേണ്ട മനസ്സ് ഉണ്ടാവും, എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കും, മറ്റുള്ളവരെ വശീകരിക്കുന്നതിനുള്ള കഴിവ് ഉണ്ടാവും, സാമ്പത്തിക സഹായം ലഭിക്കും, കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും കളിയാടും, വിനോദയാത്ര പോകാൻ തീരുമാനങ്ങളെടുക്കും, വാഹന സൗഭാഗ്യം ഉണ്ടാകും.


അവിട്ടം: നിയമനടപടികളിൽ അനുകൂല തീരുമാനം ഉണ്ടാകും, പുതിയ തൊഴിൽ തുടങ്ങുന്നതിനെക്കുറിച്ചുള്ള മാർഗ്ഗങ്ങൾ ചിന്തിക്കാൻ ആരംഭിക്കും, സർക്കാർ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക രംഗത്ത് അധികാരം ഉറപ്പിക്കാനുള്ള സഹായങ്ങൾ ലഭിക്കും, തൊഴിൽ രംഗത്തുണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറി അന്തരീക്ഷം ശാന്തമാകും, ഉന്നതനായ ഒരു വ്യക്തിയുടെ സഹായ സഹകരണങ്ങൾ ലഭിക്കും, ഏജൻസി ജോലികൾ ചെയ്തു കൊണ്ടിരിക്കുന്നവർക്ക് പുതിയ പുതിയ ഓഫറുകൾ ലഭിക്കും.


ചതയം: നൂതന സംരംഭങ്ങൾ ആസൂത്രണം ചെയ്ത് വിജയിപ്പിക്കുന്നതിന് കഴിവുണ്ടാകും, ദാമ്പത്യസുഖം ലഭിക്കും, ശത്രുക്കളുമായി രമ്യതയിൽ ആകും, ജീവിത പരീക്ഷണങ്ങളിൽ നിന്നും രക്ഷപ്പെടും, ശയനസുഖം ഇഷ്ട ഭക്ഷണ ലബ്ധി എന്നിവ ഉണ്ടാവും, കാലതാമസം നേരിട്ടിരുന്ന നിയമന ഉത്തരവുകൾ തേടിയെത്തും, കലഹങ്ങൾ ഒഴിഞ്ഞപോകും, ഒന്നിലേറെ മാർഗ്ഗത്തിലൂടെ ധനവരവ് ഉണ്ടാവും, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധനപ്രാപ്തി, പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരങ്ങൾ ലഭിക്കും.


പൂരുരുട്ടാതി: ബന്ധുക്കളുടെ സാമ്പത്തിക വിഷമതകൾ പരിഹരിക്കാൻ സഹായിക്കും, എല്ലാകാര്യത്തിനും പുതിയ മാനങ്ങൾ നൽകി അവയൊക്കെയും വിജയത്തിൽ എത്തിക്കും, മറ്റുള്ളവരുടെ ആദരവിനും പ്രശംസയ്ക്കും അർഹൻ ആവും, അധ്യാപകർക്കും നിയമ പാലകർക്കും കൂടുതൽ ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റേണ്ടതായി വരും സ്‌നേഹിതന്മാരിൽ നിന്നുള്ള സഹായം ലഭിക്കും, ആലോചന ഇല്ലാത്ത പ്രവൃത്തികൾ കാരണം വിഷമവൃത്തത്തിൽ ആവും.

ഉത്രട്ടാതി: പൊതവേ ആരോഗ്യസ്ഥിതി മെച്ചമായിരിക്കും, കൂട്ടായുള്ള പ്രവർത്തനങ്ങൾ വഴി നേട്ടങ്ങൾ കൊയ്യും, ഭരണനിയമ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അധികാരങ്ങളും പദവികളും ലഭിക്കുന്നതായിരിക്കും, സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന വർക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവും, ഗൃഹത്തിൽ ഐശ്വര്യം വർദ്ധിക്കും, അപ്രതീക്ഷിതമായി മുൻകാല സുഹൃത്തുക്കളെ കാണാൻ സാധിക്കും, എതിർ ലിംഗത്തിൽ പെട്ടവരോട് പ്രത്യേക തരത്തിലുള്ള അനുരാഗം ഉടലെടുക്കും, ഇഷ്ടജനങ്ങളുടെ ഏതാവശ്യവും സാധിച്ചു കൊടുക്കാൻ തയ്യാറാവും.


രേവതി: കൗമാര പ്രായത്തിലുള്ളവർ അനാവശ്യമായ പ്രണയങ്ങളിൽ നിന്നും ഒഴിവായി നിൽക്കണം, വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം, കുടുംബത്തിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകും,
ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും,
സഹോദരങ്ങളും ബന്ധുക്കളും വിരോധം മറന്നു സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യും, പണമിടപാട് രംഗത്ത് വാക്കു പാലിക്കാൻ സാധിക്കും, അശരണരെ സഹായിക്കും, രഹസ്യ ജീവിതംകൊണ്ട് പ്രയാസങ്ങൾ അനുഭവപ്പെടും, പൊതുജനങ്ങളുമായി കലഹിക്കാനിടവരും, വാഹന സൗഭാഗ്യം ഉണ്ടാവും.