mamootty

മമ്മൂട്ടി- അമൽനീരദ് കൂട്ടുകെട്ടിൽ എത്തിയ ഭീഷ്മ പർവ്വം ചരിത്ര വിജയം നേടി മുന്നേറുമ്പോൾ ചിത്രത്തിന്റെ ഒാസ് ട്രേലിയ - ന്യൂസിലന്റ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റു പോയതായി റിപ്പോർട്ട്. ഒരു മലയാള സിനിമയ്ക്ക് ഇതേ വരെ ലഭിച്ച ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മ പർവ്വത്തിന് ലഭിച്ചതെന്നാണ് വിവരം. എംകെഎസ് ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഒാവർസീസ് റൈറ്റ് സ്വന്തമാക്കിയത്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം മമ്മൂട്ടി എന്ന നടന്റെ ഒറ്റയാൾ പ്രകടനത്തിലൂടെ സമ്പന്നമാവുന്നു.നെ​ടു​മു​ടി​ ​വേ​ണു,സൗബിൻ ഷാഹിർ,ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ന​ദി​യ​ ​മൊ​യ്തു,​ ​ശ്രീ​നാ​ഥ് ​ഭാ​സി,​ കെ.പി.എ. സി ലളിത, ​ലെ​ന,​ ​വീണ നന്ദകുമാർ, സ്രിന്ധ, കോ​ട്ട​യം​ ​ര​മേ​ശ്,​ ​അ​ബു​ ​സ​ലിം,​ ​സു​ദേ​വ് ​നാ​യ​ർ​ ഉൾപ്പെടെ വൻ താരനിര തന്നെയുണ്ട്. അമൽ നീരദും ദേവത്ത് ഷാജിയും ചേർന്നാണ് രചന.ആ​ന​ന്ദ് ​സി.​ ​ച​ന്ദ്ര​നാണ് ഛായാഗ്രഹണം.