ss

തിരുവനന്തപുരം: സന്നദ്ധ രക്തദാനത്തിനായി യുവാക്കൾ മുന്നോട്ടുവരണമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്‌ പറഞ്ഞു. ആൾ കേരളാ ബ്ലഡ് ഡോണേർസ് സൊസൈറ്റിയുടെ 19ാം വാർഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെബ്സ് സ്ഥാപകനും മുൻ പി.എസ്.സി അംഗവുമായിരുന്ന യു. സുരേഷ് മെമ്മോറിയൽ പുരസ്കാരവിതരണവും എസ്.സോമനാഥ്‌ നിർവഹിച്ചു. കെബ്സ് ചെയർപേഴ്സൺ ലിഡാ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ബർത്ത്ഡേ ബ്ലഡ് ഡോണേഷൻ ചലഞ്ചിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നാഷണൽ സർവീസ് സ്കീമിന്റെ സംസ്ഥാനതല മേധാവി ഡോ.ആർ.എൻ. അൻസർ നിർവഹിച്ചു. യു. സുരേഷ് മെമ്മോറിയൽ രക്തബന്ധു പുരസ്കാരത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ബ്ളഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗം മേധാവി ഡോ. മായാദേവി, കൊല്ലം ജില്ലാ ആശുപത്രി മുൻ രക്തകേന്ദ്ര ബ്ളഡ്
ട്രാൻസ്ഫ്യൂഷൻ ഓഫീസർ ‌ഡോ. ശ്രീകുമാരി, ദേശീയ യൂത്ത് ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ, കെബ്സ് ജില്ലാ വൈസ് പ്രസിഡന്റ് വാസുദേവൻ നായർ എന്നിവർ അർഹരായി.

സന്നദ്ധരക്‌തദാന പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പുരസ്‌കാരം സ്റ്റൈൽ പ്ലസിനു നൽകി. കേസരി ഹാളിൽ നടന്ന പരിപാടിയിൽ കെ.യു.ഡബ്ല്യൂ.ജെ ജില്ലാ പ്രസിഡന്റ്‌ സുരേഷ് വെള്ളിമംഗലം, കെബ്സ് വൈസ് പ്രസിഡന്റ് കെ.പി. രാജഗോപാലൻ, ജില്ലാ പ്രസിഡന്റ് കോശി.എം. ജോർജ്ജ്, എൻ.എസ്.എസ് കേരള സർവകലാശാല പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.എ. ഷാജി, ജനറൽ സെക്രട്ടറി രതീഷ്, ബി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.