
മോസ്‌കോ: യുക്രെയിനിലെ സൈനിക നടപടിക്ക് പിന്നാലെ അമേരിക്ക് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം നേരിടാൻ നടപടിയുമായി റഷ്യ. ഇതിന്റെ ഭാഗമായി അവശ്യ ഭക്ഷ്യവസ്‌തുക്കളുടെ വില്പന പരിമിതപ്പെടുത്താൻ ചില്ലറ വ്യാപാരികൾക്ക് സർക്കാർ നിർദ്ദേശം നൽകി. കരിഞ്ചന്തയിലെ വില്പന നിയന്ത്രിക്കാനും താങ്ങുവില ഉറപ്പാക്കുന്നതിനുമാണ് പുതിയ നിർദ്ദേശം.
പലരും ആവശ്യമായതിനേക്കാള്‍ കൂടുതൽ ഭക്ഷ്യവസ്തുക്കൾ വാങ്ങി ശേഖരിക്കുന്നുവെന്ന് റിപ്പോർട്ടുകൾുണ്ടായിരുന്നു. ഇത് പുനർവില്പന ലക്ഷ്യമിട്ടാണെന്ന് സംശയമുണ്ടെന്ന് വാണിജ്യ- വ്യവസായ മന്ത്രാലയം അറിയിച്ചു. വ്യക്തികള്‍ക്ക് വില്‍ക്കുന്ന സാധനങ്ങളുടെ അളവിൽ നിയന്ത്രണം ഏർപ്പെടുത്താൻ ചില്ലറ വ്യാപാരികളെ അനുവദിക്കണമെന്ന് വ്യാപാര സംഘടനകള്‍ നിര്‍ദ്ദേശിച്ചതായി മന്ത്രാലയം പറഞ്ഞു. റൊട്ടി, അരി, മാവ്, മുട്ട, ചിലയിനം മാംസം, പാലുത്‌പന്നങ്ങള്‍ എന്നിവയാണ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായ അവശ്യസാധനങ്ങളില്‍ ഉള്‍പ്പെടുന്നത്.
ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തെത്തുടർന്ന് സാമ്പത്തിക മേഖലയിൽ ഉൾപ്പെടെ റഷ്യ കർശന നടപടി സ്വാീകരിച്ചിരുന്നു.